ETV Bharat / bharat

കര്‍ഷക മാര്‍ച്ച് : പ്രതിഷേധക്കാരെ തടയാന്‍ വന്‍ സുരക്ഷയൊരുക്കി പൊലീസ് - കര്‍ഷക മാര്‍ച്ച്

കര്‍ഷക സംഘടനകളുടെ മാര്‍ച്ച് തടയാന്‍ അതിര്‍ത്തികളില്‍ വന്‍ സുരക്ഷയൊരുക്കി പൊലീസ്.

Concrete Barricades In Ghazipur  Farmers Delhi March  Dilli Chalo  കര്‍ഷക മാര്‍ച്ച്  ഗാസിപുര്‍ അതിര്‍ത്തിയിലെ സുരക്ഷ
Concrete barricades ghazipur
author img

By ETV Bharat Kerala Team

Published : Feb 13, 2024, 11:47 AM IST

Updated : Feb 13, 2024, 2:54 PM IST

കര്‍ഷക മാര്‍ച്ച് : ഡല്‍ഹിയില്‍ വന്‍ സുരക്ഷ

ന്യൂഡല്‍ഹി : കര്‍ഷകരുടെ മാര്‍ച്ചിന് (Dilli Chalo) മുന്നോടിയായി ഡല്‍ഹി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് വന്‍ സുരക്ഷാസന്നാഹം. ഏത് സാഹചര്യവും നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു (Concrete barricades In Ghazipur Border).

മറ്റ് പ്രധാന അതിര്‍ത്തികളിലെല്ലാം ഒന്നിലധികം ലെയറുകളിലായാണ് ബാരിക്കേഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അര്‍ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍, പൊലീസ് സേന എന്നിവയിലെ നൂറോളം ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. അതേസമയം, ബവാന സ്റ്റേഡിയം താത്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.

അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ക്ക് സമാനമായ രീതിയിലാണ് പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ അഭിപ്രായപ്പെട്ടു. ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇരുന്നറിലധികം കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കിസാന്‍ മോര്‍ച്ചയുടെ രാഷ്‌ട്രീയേതര വിഭാഗം, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മാര്‍ച്ച്. മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

കൂടാതെ, ഹരിയാനയിലെ ഏഴ് ജില്ലകളില്‍ രണ്ട് ദിവസം മുന്‍പ് തന്നെ ഇന്‍റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങളും താത്കാലികമായി നിര്‍ത്തലാക്കി. ഇന്ന് രാത്രി വരെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കുണ്ടായിരിക്കുക എന്നാണ് നേരത്തെ ഹരിയാന സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, ചര്‍ച്ച ചെയ്‌ത് വിഷയത്തില്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിമാര്‍ ചണ്ഡിഗഡില്‍ എത്തി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട എന്നീ മന്ത്രിമാരായിരുന്നു കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയത്.

Also Read : 'ദില്ലി ചലോ', കര്‍ഷക മാര്‍ച്ച് ഇന്ന് ; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

എന്നാല്‍, കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് കര്‍ഷക നേതാക്കള്‍ അറിയിക്കുകയായിരുന്നു.

Last Updated : Feb 13, 2024, 2:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.