ETV Bharat / bharat

രക്ഷാപ്രവര്‍ത്തനത്തിനിടെ കോസ്റ്റ്‌ഗാര്‍ഡ് ഹെലികോപ്‌ടര്‍ അറബിക്കടലില്‍ പതിച്ചു; മലയാളി വൈമാനികനടക്കം രണ്ട് പേര്‍ മരിച്ചു - Coast Guard helicopter crashed

author img

By ETV Bharat Kerala Team

Published : Sep 3, 2024, 6:06 PM IST

ആലപ്പുഴ മാവേലിക്കര സ്വദേശി വിപിന്‍ ബാബുവാണ് ഹെലികോപ്‌ടര്‍ തകര്‍ന്ന് മരിച്ചത്.

ALAPPUZHA MAVELIKKARA MAN DEATH  VIPIN BABU  COASTGURARD HELICOPTER  SENIOR DEPUTY COMMANDANT
Representative Image (ANI)

അഹമ്മദാബാദ്: രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ഹെലികോപ്‌ടര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് അറബിക്കടലില്‍ പതിച്ച് മലയാളി വൈമാനികനടക്കം രണ്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്താണ് സംഭവം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ കണ്ടിയൂര്‍ പാറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ബാബു(39) ആണ് മരിച്ചത്. തീരസംരക്ഷണ സേനയില്‍ സീനിയര്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹവൈമാനികനും കൊല്ലപ്പെട്ടെന്നാണ് വിവരം. ഒരുജീവനക്കാരനെ കാണാതായിട്ടുമുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പോര്‍ബന്ദറിന് സമീപം വച്ച് അപകടത്തില്‍ പെട്ട ഒരു ടാങ്കറിലെ ജീവനക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്‌ടറിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.

Also Read: കോസ്‌റ്റ് ഗാർഡിന്‍റെ ഹെലികോപ്‌ടർ കടലില്‍ പതിച്ചു; മൂന്ന് പേരെ കാണാതായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.