ETV Bharat / bharat

തെലങ്കാനയുടെ വികസനത്തിൽ സഹകരിക്കൂ: നരേന്ദ്ര മോദിയോട് വീണ്ടും രേവന്ത് റെഡ്ഡി - Revanth Reddy MEET NARENDRA MODI

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, കേന്ദ്രമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്‌ച.

author img

By ETV Bharat Kerala Team

Published : Jul 4, 2024, 10:14 PM IST

CM DISCUSSES STATE ISSUES WITH PM  CM REVANTH REDDY MEET AMIT SHAH  REVANTH REDDY NARENDRA MODI  പ്രധാനമന്ത്രി നരേന്ദ്ര മോദി
CM REVANTH REDDY MEET PM NARENDRA MODI (ETV Bharat)

ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തെ പ്രശ്‌നങ്ങളെ കുറിച്ചും വിഭജന വാഗ്‌ദാനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കൽക്കരി ഖനികൾ നേരിട്ട് സിംഗരേണിക്ക് അനുവദിച്ചത് മുതൽ ഐടിഐആർ, ബയ്യാരം ഉരുക്ക് വ്യവസായ പ്രശ്‌നങ്ങൾ എന്നിവയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചയ്ക്ക് 12.30 നാണ് പ്രധാനമന്ത്രിയുടെ വസതിയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്തിയത്. സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുമായി ഒരു മണിക്കൂറോളം അദ്ദേഹം ചർച്ച ചെയ്‌തു. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയിൽ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കയും പങ്കെടുത്തു.

സിംഗരേണിയുടെ സമീപ പ്രദേശത്തെ കൽക്കരി ഖനികൾ അനുവദിക്കണമെന്നും നിലവിൽ ലേലം ചെയ്‌തിരിക്കുന്ന ശ്രാവണപള്ളി കൽക്കരിപ്പാടം ലേലപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. ഇവ കൂടാതെ ഗോദാവരി വാലി കൽക്കരി ശേഖരണ മേഖലയിലെ കോയഗുഡെം, സത്തുപള്ളി ബ്ലോക്കിലെ മൂന്ന് ഖനികളും സിംഗരേണിക്ക് അനുവദിക്കണമെന്ന് രേവന്ത് റെഡ്ഡി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ഹൈദരാബാദിൽ ഐടിഐആർ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും ഐഐഎം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ തെലങ്കാനയ്ക്ക് ഐഐഎം അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സംസ്ഥാനം വിഭജിച്ചപ്പോൾ അനുവദിച്ച കാസിപ്പേട്ട കോച്ച് ഫാക്‌ടറി ഉടൻ അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ഹൈദരാബാദിൽ സെമി കണ്ടക്‌ടർ ഫാബുകൾ സ്ഥാപിക്കാൻ പല കമ്പനികളും താൽപര്യം കാണിക്കുന്നതായി രേവന്ത് റെഡ്ഡി നരേന്ദ്ര മോദിയെ അറിയിച്ചു. ആ കമ്പനികളുടെ നിർദേശങ്ങൾ നിലവിൽ ഇന്ത്യ സെമി കണ്ടക്‌ടർ മിഷന്‍റെ അവലോകനത്തിലായതിനാൽ, ഇന്ത്യ സെമി കണ്ടക്‌ടർ ദൗത്യത്തിൽ തെലങ്കാന സംസ്ഥാനത്തിന് ഇടം നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

പ്രധാൻ മന്ത്രി ആവാസ് യോജനയുടെ ആദ്യ ഘട്ടത്തിൽ തെലങ്കാന സംസ്ഥാനത്തിന് കുറച്ച് വീടുകൾ മാത്രമാണ് അനുവദിച്ചതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. 2024 - 25 മുതൽ ആരംഭിക്കുന്ന പിഎംഎവൈ പദ്ധതിയിൽ മൂന്ന് കോടി വീടുകൾ ലക്ഷ്യമായി തെരഞ്ഞെടുത്തതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെലങ്കാനയ്ക്ക് 25 ലക്ഷം വീടുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പിഎംഎവൈയുടെ മാർഗ നിർദേശങ്ങൾക്കനുസൃതമായി വീടുകൾ നിർമിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇവ കൂടാതെ, ബിആർജിഎഫിന് കീഴിൽ തെലങ്കാനയ്ക്ക് നൽകാനുള്ള 1,800 കോടി രൂപ അനുവദിക്കണമെന്നും ഹൈദരാബാദ് - കരിംനഗർ റോഡ്, ഹൈദരാബാദ് - നാഗ്‌പൂർ റോഡ് എന്നിവയുടെ വികസനത്തിന് തടസമായ പ്രതിരോധ വകുപ്പിന്‍റെ ഭൂമി സംസ്ഥാന സർക്കാരിന് അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

Also Read: ആന്ധ്ര മുഖ്യമന്ത്രിക്ക് തെലങ്കാന മുഖ്യമന്ത്രിയുടെ ക്ഷണം; വിഭജന വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.