ETV Bharat / bharat

പോളവാരത്തിന്‍റെ ആദ്യഘട്ടത്തിന് 12911 കോടി ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ജഗൻ മോഹൻ റെഡ്ഡി - പ്രധാനമന്ത്രി ജഗൻ മോഹൻ റെഡ്ഡി

സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നതുൾപ്പടെയുളള ആവശ്യങ്ങൾ ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ചയിൽ ചർച്ചയായി

CM Jagan met PM Narendra Modi  Jagan Mohan Reddy with PM  ജഗൻ മോഹൻ റെഡ്ഡി  പ്രധാനമന്ത്രി ജഗൻ മോഹൻ റെഡ്ഡി  പോളിവാരം പദ്ധതി
CM Jagan Mohan Reddy
author img

By ETV Bharat Kerala Team

Published : Feb 9, 2024, 10:00 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിൽ ഏകദേശം 20മിനിറ്റോളം ചര്‍ച്ച നീണ്ടു. കുടിവെളളവും വൈദ്യുതിയും ലഭ്യമാക്കുന്ന പോളവാരം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനായി 12,911 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്ര ധനവകുപ്പ് സമ്മതിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്‌താവനയിൽ അറിയിച്ചു. ഈ വിഷയത്തിൽ തുടർ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു (Jagan Mohan Reddy held meeting with Modi).

പോളവാരത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിക്കാൻ 17,144 കോടി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 2014 ജൂൺ മുതൽ മൂന്ന് വർഷത്തേക്ക് എപി ജെൻകോ തെലങ്കാനയ്ക്ക് നൽകിയ വൈദ്യുതിയുടെ കുടിശ്ശികയായ 7,230 കോടി രൂപ ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ജഗന്‍ കൂടിക്കാഴ്‌ചയില്‍ ആവശ്യപ്പെട്ടു. കൂടാതെ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി ഉൾപ്പടെ ഉറപ്പാക്കണമെന്നും ജഗന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആന്ധ്രയുടെ ആവശ്യങ്ങൾ : പുതുതായി നിർമിച്ച 17 മെഡിക്കൽ കോളജുകൾക്ക് മതിയായ സഹായം ലഭ്യമാക്കണം. ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ വിശാഖപട്ടണം നഗരവുമായി ബന്ധിപ്പിക്കാൻ ഭോഗാപുരം, ഭീമി, റുഷിക്കൊണ്ട, വിശാഖപട്ടണം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ആറ്‌ വരി പാതയ്‌ക്ക് സഹായം ലഭ്യമാക്കണം.

കടപ്പ വഴി ബെംഗളൂരു വരെ നീട്ടുന്ന വിശാഖ-കർണൂൽ ഹൈ സ്‌പീഡ് കോറിഡോർ പദ്ധതി യാഥാർഥ്യമാക്കണം. ഇതിന്‍റെ ഭാഗമായി കടപ്പ-പുലിവെന്‍ഡുല-മുടിഗുബ്ബ-സത്യസായി പ്രശാന്തി നിലയം-ഹിന്ദുപുരം വരെ നീളുന്ന പുതിയ റെയിൽവേ പാത സ്ഥാപിക്കണം. വിശാഖ മെട്രോ റെയിൽ പദ്ധതിക്ക് അനുമതി നൽകണമെന്നും ജഗന്‍ മോദിയോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.