ETV Bharat / bharat

'പാര്‍ലമെന്‍റിലെ പ്രതിപക്ഷമായല്ല, ജനങ്ങളുടെ കോടതി എന്ന നിലയിലാണ് സുപ്രീം കോടതിയുടെ പങ്ക് സംരക്ഷിക്കപ്പെടേണ്ടത്': ചീഫ് ജസ്റ്റിസ് - CJI ON ROLES OF SUPREME COURT

ഭാവിയില്‍ സുപ്രീം കോടതിയുടെ പങ്ക് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

CJI DY CHANDRACHUD  SUPREME COURT ROLES  SCAORA  ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
CJI DY Chandrachud (PTI)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 6:57 PM IST

പനാജി : ജനങ്ങളുടെ കോടതി എന്ന നിലയില്‍ സുപ്രീം കോടതിയുടെ പങ്ക് ഭാവിയില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാല്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം നിറവേറ്റണമെന്നല്ല അതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ദക്ഷിണ ഗോവയിൽ നടന്ന ആദ്യത്തെ സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) കോൺഫറൻസിൽ സംസാരിക്കവെയാണ് കോടതിയുടെ പങ്ക് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. വ്യക്തികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോടതിയെ പുകഴ്‌ത്തുകയും അല്ലാത്തപ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 75 വർഷമായി വികസിപ്പിച്ചെടുത്ത സുപ്രീം കോടതിയുടെ നീതി മാതൃകയിലേക്കുള്ള പ്രവേശനം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സമൂഹങ്ങള്‍ വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും പ്രധാന വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍, ഉന്നതമായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാതെ സാധാരണ പൗരന്മാരെയും സേവിക്കാൻ സുപ്രീം കോടതി പ്രതിജ്ഞാബദ്ധമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നമ്മുടേത് ഒരു ജനകീയ കോടതിയാണ്. അതിന്‍റെ പ്രാധാന്യങ്ങള്‍ ഭാവിയില്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം നിറവേറ്റാന്‍ സുപ്രീം കോടതിയ്‌ക്ക് ആകില്ല.

കോടതിയുടെ തീരുമാനങ്ങള്‍ വ്യക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ പ്രശംസിക്കപ്പെടുകയും അല്ലാത്തപ്പോള്‍ വിമര്‍ശിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് അപകടകരമായ പ്രവണതയാണ്. ഓരോ കേസുകളുടെയും ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കോടതിയുടെ പങ്കിനെ വിലയിരുത്തേണ്ടതില്ല. ഓരോ കേസിന്‍റെയും അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യ ബോധത്തോടെ തന്നെ ജഡ്‌ജിമാര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അര്‍ഹതയുണ്ട്.

നിയമോപദേശത്തിന്‍റെ പൊരുത്തക്കേടുകളുടെ പേരില്‍ ആര്‍ക്ക് വേണമെങ്കിലും കോടതിയെ വിമര്‍ശിക്കാം. ഇക്കാര്യത്തില്‍ ജഡ്‌ജിമാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍, കോടതി ഒരു പ്രത്യേക ദിശയിലേക്ക് പോകുന്നുവെന്ന് അതേ ആളുകൾ തന്നെ പറയുമ്പോഴാണ് പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-ഫയലിങ്, കേസ് രേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം എന്നിവ ഉൾപ്പെടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുപ്രീം കോടതി നടത്തിയ മുന്നേറ്റങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ലൈവ് സ്‌ട്രീമിങ് കോടതി നടപടികൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ സഹായിച്ചു. ഇതിലൂടെ സമ്പന്നർ ഉൾപ്പെട്ട കേസുകൾ മാത്രമാണ് കോടതി കൈകാര്യം ചെയ്യുന്നതെന്ന പൊതുധാരണയെ മാറ്റാനായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Also Read : ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.