കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവളത്തിൽ ഡ്യൂട്ടിക്കിടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. സി വിഷ്‌ണു എന്ന 25 കാരനായ ജവാനാണ് മരിച്ചത്. ഇന്ന് (28-03-2024) രാവിലെ 5.15 ഓടെയാണ് സംഭവം.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍റര്‍നാഷണൽ എയർപോർട്ടിലെ ഗേറ്റ് നമ്പർ 5ന് പുറത്ത് ഡ്യൂട്ടിയില്‍ നില്‍ക്കുകയായിരുന്നു ജവാന്‍. 5.15 ഓടെ സർവീസ് തോക്കുപയോഗിച്ച് സ്വയം തലയ്‌ക്ക് വെടി വയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചികിത്സ.ിലിരിക്കെ എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയസ്‌തംഭനം ഉണ്ടാവുകയായിരുന്നു. സിപിആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) നൽകിയെങ്കിലും 9.30 ഓടെ മരണം സംഭവിച്ചുവെന്ന് ചാർനോക്ക് ആശുപത്രി സിഇഒ ഇപ്‌സിത കുണ്ടു അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.