ETV Bharat / bharat

'കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല'; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി - SC SAYS CHILD NOT CHATTEL

പ്രായപൂര്‍ത്തിയായ മകളുടെ വിവാഹം അംഗീകരിക്കാന്‍ മാതാപിതാക്കളോട് സുപ്രീം കോടതി.

Supreme Court  parents plea  Chief Justice Sanjiv Khanna  Sanjay Kumar
Supreme Court (ETV Bharat file)
author img

By ETV Bharat Kerala Team

Published : 2 hours ago

ന്യൂഡല്‍ഹി: മക്കള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തുക്കളല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഒരു സ്‌ത്രീയുടെ പങ്കാളിക്കെതിരെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് അവര്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

വിവാഹ സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ക്ക് അവളുടെ വിവാഹം അംഗീകരിക്കാനാകാത്തത് കൊണ്ടാണ് ഹര്‍ജിയുമായെത്തിയതെന്നും കോടതി പറഞ്ഞു. നിങ്ങള്‍ക്ക് ആരെയും തടവിലാക്കാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ കുട്ടിയെ ഒരു സ്ഥാവര -ജംഗമ സ്വത്തായി കരുതുന്നത് കൊണ്ടാണ് അവളുടെ വിവാഹം അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി. നിങ്ങളുടെ മകളുടെ വിവാഹം അംഗീകരിക്കൂ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാതാപിതാക്കള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റും കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ ഇനി യാതൊരു ഇടപെടലും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മഹിദ്‌പൂര്‍ സ്വദേശി നല്‍കിയ കേസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

തന്‍റെ പതിനാറു വയസുള്ള മകളെ കാണാനില്ലെന്ന് കാട്ടി പിതാവാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ പിന്നീട് നിരവധി വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. ഒരു യുവാവ് തന്‍റെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവും ഉയര്‍ത്തി.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്‌ടപ്രകാരം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Also Read: മലയാളി യുവാവ് തിഹാർ ജയിലിൽ കിടന്നത് 35 ദിവസം; ഒടുവിൽ നിരപരാധിയാണെന്ന് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.