കൊൽക്കത്ത: നിയമസഭയിൽ സന്ദേശ്ഖാലി വിഷയത്തിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമീപകാത്ത് നോർത്ത് 24 പർഗാനാസിൽ നടന്ന സംഭവങ്ങളെ തുടർന്ന് രാഷ്ട്രീയ സ്വയംസേവക് സംഘത്തിനെതിരെയും ആർഎസ്എസിനെതിരെയും വലിയ വിമർശനമാണ് മമതയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇന്ന് ഇതൊരു പുതിയ കാര്യമല്ലെന്നും ആർഎസ്എസിന് അവിടെ അടിത്തറയുണ്ടെന്നും അവർ പറഞ്ഞു.
ഇതേ പ്രദേശത്ത് എട്ട് വർഷങ്ങൾക്ക് മുൻപും ആക്രമണങ്ങൾ നടന്നിരുന്നു. അതുകൊണ്ട് തന്നെ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജാഗ്രത നിലനിൽക്കുന്നുണ്ട്. സരസ്വതി പൂജയെ കേന്ദ്രീകരിച്ച് ഗേരുവ ഷിബിറിന് മറ്റ് പദ്ധതികളുണ്ടെന്ന് ആരോപിച്ച മമത ഈ സാഹചര്യം ഞങ്ങൾ കൃത്യമായി കൈകാര്യം ചെയ്‌തുവെന്നും പറഞ്ഞു.
ഈ ദിവസം, മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസ്‌താവനകൾ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടായതായും മമത ബാനർജി ഉന്നയിച്ചു. സമീപകാലങ്ങളിൽ സന്ദേശ്ഖാലിയിൽ നടന്ന പ്രശ്‌നങ്ങളിൽ ഏത് നടപടിയാണ് പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ചോദിച്ച മമത തൻ ഒരിക്കലും അനീതിയെ പിന്തുണച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മീഷനെയും ഭരണകൂടത്തെയും ഞാൻ അവിടേക്ക് അയച്ചിരുന്നെന്നും സംഭവത്തിൽ 17 പേരെ പിടികൂടുകയും ചെയ്‌തിട്ടുണ്ട്. മുഖംമൂടി ധരിച്ച് ചിത്രങ്ങൾ എടുത്ത ചിലരെയും അറസ്റ്റ് ചെയ്‌തതായി മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ അന്വേഷണം ഉത്തരവാദിത്തത്തോടെയും വേഗത്തിലും പൂർത്തിയാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമത്തിൻ്റെയും ഭീഷണിയുടെയും യഥാർത്ഥ സ്ഥിതി വെളിപ്പെടുത്തുന്നുവെന്നും വനിതാ കമ്മീഷൻ പറഞ്ഞു.