ETV Bharat / bharat

ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ ഏറ്റുമുട്ടല്‍; 9 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു - Bijapur Naxal Encounter

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന് നേരെ നക്‌സലൈറ്റുകൾ വെടിയുതിര്‍ത്തതോടെയാണ് ഏറ്റമുട്ടലുണ്ടായത്.

8 NAXALITES KILLED IN ENCOUNTER  CHHATTISGARH BIJAPUR  NAXAL ENCOUNTER  LOK SABHA ELECTION 2024
8 Naxalites Killed In Encounter With Security Personnel In Chhattisgarh's Bijapur
author img

By ETV Bharat Kerala Team

Published : Apr 2, 2024, 5:51 PM IST

റായ്‌പൂർ (ഛത്തീസ്‌ഗഡ്) : ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ ചൊവ്വാഴ്‌ച (02-04-2024) സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 19 -ന് പൊതുതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബസ്‌തർ ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയാണ് ബീജാപൂർ. ഗംഗളൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ലെന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

രാവിലെ 6 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ നക്‌സലൈറ്റുകൾ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് (ബസ്‌തർ റേഞ്ച്) സുന്ദർരാജ് പി പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, അതിന്‍റെ എലൈറ്റ് യൂണിറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്രാ) എന്നിവയിലെ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു.

വെടിവയ്പ്പ് നിലച്ചതിന് ശേഷം നാല് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും ഒരു ലൈറ്റ് മെഷീൻ ഗണ്ണും മറ്റ് ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് കുടൂതല്‍ പരിശോധന നടത്തുമ്പോഴാണ് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഐജി അറിയിച്ചു. മാത്രമല്ല ഏറ്റുമുട്ടലിൽ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വർഷവും മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് നക്‌സലൈറ്റുകൾ ടാക്‌റ്റിക്കല്‍ കൗണ്ടര്‍ ഒഫന്‍സീവ് കാമ്പെയ്ൻ (TCOC) നടത്തുകയും അവരുടെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. ഇക്കാലയളവിൽ ബസ്‌തർ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

മാർച്ച് 27 -ന് ബീജാപൂരിലെ ബസഗുഡ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ സംഭവത്തോടെ, ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ ഈ വർഷം ഇതുവരെ 41 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ALSO READ : ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍ ; 2 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു, 2 സൈനികര്‍ക്ക് പരിക്ക് - Naxalites Killed In Chhattisgarh

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.