ETV Bharat / bharat

അന്താരാഷ്‌ട്ര വനിതാദിനം : അമ്മായി അമ്മ മരുമകളെ ഊട്ടണം, പിന്നെ തിരിച്ചും ; വേറിട്ട ആഘോഷവുമായി ഒരു ഹോട്ടല്‍ - Hotel Organizes a Special event

അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ വേറിട്ടൊരു ആഘോഷവുമായി ഹോട്ടല്‍. പരിപാടി വനിതാദിനത്തോട് അനുബന്ധിച്ച്.

Womens Day  Mother in law  Daughter in law  ചെന്നൈ
Women's Day: Food free for Mother-in-law and Daughter-in-law Feed Each Other at Erode Restaurant
author img

By ETV Bharat Kerala Team

Published : Mar 8, 2024, 7:57 PM IST

അന്താരാഷ്‌ട്ര വനിതാ ദിനം: രണ്ടാഴ്‌ച നീളുന്ന വ്യത്യസ്‌ത ആഘോഷവുമായി ഒരു ഹോട്ടല്‍

ഈറോഡ് : തമിഴ്‌നാട് ഈറോഡുള്ള ഒരു ഹോട്ടല്‍ ഏറെ വ്യത്യസ്‌തമായൊരു പരിപാടിക്ക് വേദിയാവുകയാണ്. അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് രണ്ടാഴ്‌ച നീളുന്ന ഏറെ ഹൃദ്യമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അമ്മായി അമ്മയും മരുമകളും പരസ്‌പരം ഭക്ഷണം കഴിപ്പിക്കുന്നതാണ് പരിപാടി. ഈമാസം ആറുമുതല്‍ പതിനെട്ട് വരെയാണ് ഇത് നടക്കുക.

പരസ്‌പര അംഗീകാരത്തിന്‍റെയും സ്‌നേഹത്തിന്‍റെയും അടയാളപ്പെടുത്തല്‍ കൂടിയാവുകയാണ് കല്യാണസുന്ദരം റോഡിലുള്ള വേദാസ് റസ്റ്റോറന്‍റ് ആന്‍ഡ് കാറ്ററിംഗ് എന്ന ഈ ഹോട്ടലിലെ വേറിട്ട ആഘോഷം. അമ്മായിയമ്മയും മരുമകളും പരസ്‌പരം ഊട്ടുന്നതിന് പണമൊന്നും നല്‍കേണ്ടതില്ല. ഈ ഭക്ഷണം തികച്ചും സൗജന്യമായാണ് ഹോട്ടല്‍ നല്‍കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 2018 മുതല്‍ തങ്ങള്‍ ഈ മത്‌സരം നടത്തി വരാറുണ്ടെന്ന് ഹോട്ടലുടമ ഭൂപതി പറയുന്നു.

വലിയ തോതിലുള്ള പങ്കാളിത്തമാണ് ഇതിനുണ്ടാകുന്നത്. പലരും ആവേശത്തോടെയാണ് ഇതിനെത്തുന്നത്. അമ്മായിയമ്മ-മരുമകള്‍ ബന്ധത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞതായി ഇദ്ദേഹം പറയുന്നു. അവര്‍ തമ്മിലുള്ള പരസ്‌പര സ്നേഹവും ആത്മബന്ധവും വളര്‍ത്താനും ഈ പരിപാടി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.