ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ ഉടൻ തന്നെ പ്രസവിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്. ഇതു സംബന്ധിച്ച വിവരം സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
'കുനോയിൽ സന്തോഷം വരുന്നു. ചീറ്റ സംസ്ഥാനമായി അറിയപ്പെടുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു പെൺ ചീറ്റ ഉടൻ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകും. 'ചീറ്റ പ്രോജക്‌ടി'ന് ഇത് വലിയ നേട്ടമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു'. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
कूनो में आने वाली हैं खुशियां...
— Chief Minister, MP (@CMMadhyaPradesh) October 19, 2024
देश के 'चीता स्टेट' मध्यप्रदेश के कूनो नेशनल पार्क में जल्द ही मादा चीता नए शावकों को जन्म देने वाली है।
यह खबर 'चीता प्रोजेक्ट' की बड़ी उपलब्धि का प्रतीक है। आदरणीय प्रधानमंत्री श्री @narendramodi जी के नेतृत्व में शुरू किया गया ये प्रोजेक्ट… pic.twitter.com/gLz8kD9HJ3
ഷിയോപൂരിലെയും ശിവപുരിയിലെയും 54,249 ഹെക്‌ടർ വനപ്രദേശം കൂടിച്ചേർന്നതോടെ കുനോ ദേശീയോദ്യാനത്തിൻ്റെ മൊത്തം വിസ്‌തീർണ്ണം 1,77,000 ചതുരശ്ര അടിയായി ഉയർന്നിട്ടുണ്ട്. പാർക്കിൻ്റെ മൊത്തം വിസ്‌തീർണ്ണം വർധിക്കുന്നതോടെ പുതിയ ചീറ്റകൾക്കും മറ്റ് മൃഗങ്ങൾക്കും സുഖമായി സഞ്ചരിക്കാനാകും. അതിനിടെ ആശ, ഗാമിനി എന്നീ ചീറ്റകൾക്ക് ജനിച്ച ഏഴ് കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം തുടരുന്നതിനാൽ അവയെ നിരീക്ഷിച്ച് വരികയാണ്.