ETV Bharat / bharat

രാജ്‌കോട്ട് ഗെയിം സോൺ തീപിടിത്തം; പ്രതികൾക്കെതിരെ ഒരു ലക്ഷം പേജുള്ള കുറ്റപത്രം കുറ്റപത്രം സമർപ്പിച്ച് പൊലീസ് - RAJKOT GAME ZONE FIRE ACCIDENT - RAJKOT GAME ZONE FIRE ACCIDENT

27 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ഒരു ലക്ഷം പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഈ സംഭവത്തെപ്പറ്റി 365 പേരുടെ സാക്ഷി മൊഴിയും രേഖപ്പെടുത്തിയിരുന്നു.

RAJKOT FIRE ACCIDENT  രാജ്‌കോട്ട് ഗെയിം സോൺ തീപിടിത്തം  CHARGESHEET ON RAJKOT FIRE ACCIDENT  രാജ്‌കോട്ട് തീപിടിത്തം
Rajkot Fire Mishap Spot (IANS File Photo)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 6:54 AM IST

രാജ്‌കോട്ട്: രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തത്തിൽ 27 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ 15 പ്രതികൾക്കെതിരെ 59 ദിവസങ്ങൾക്ക് ശേഷം ഒരു ലക്ഷം പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഈ സംഭവത്തിൽ 365 പേരുടെ സാക്ഷി മൊഴിയും രേഖപ്പെടുത്തിയിരുന്നു. തീപിടിത്തത്തിൽ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണും മരിച്ചിരുന്നു.

തീപിടിത്തത്തിൽ നാശനഷ്‌ടങ്ങൾ ഉണ്ടാകുകയും മരണപ്പെട്ട പല ആളുകളുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുമായിരുന്നു. സംഭവത്തിൽ തലൂക്കാ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഗെയിം സോൺ ഉടമയെയും മുനിസിപ്പൽ കമ്മീഷണറെയും സംഭവത്തിന് ഉത്തരവാദികളാക്കി അറസ്‌റ്റ് ചെയ്‌തിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ അഗ്നിശമന വിഭാഗത്തിൻ്റെ എൻഒസി ഇല്ലാതെയാണ് ഗെയിം സോൺ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തുകയും പ്രധാന പ്രതിയും ധവൽ എൻ്റർപ്രൈസസിൻ്റെ ഉടമയുമായ ധവൽ തക്കറും റേസ്‌വേ എൻ്റർപ്രൈസസിൻ്റെ പങ്കാളികളായ അശോക്‌സിങ് ജഡേജ, കിരിത്‌സിൻ ജഡേജ, പ്രകാശ് ഹിരൺ, യുവരാജ്‌സിങ് സോളങ്കി രാഹുൽ റാത്തോഡ് എന്നിവരുൾപ്പെടെ ആറ് പേരെ പ്രതികളാക്കി കേസെടുക്കുകയും ചെയ്‌തു.

Also Read: രാജ്‌കോട്ട് ഗെയിം സോൺ തീപിടിത്തം; 6 പേർക്കെതിരെ കേസ്, വിഷയം ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.