ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപെയ് സോറന്‍ ഇന്ന് (ഓഗസ്റ്റ് 30) ബിജെപിയില്‍ ചേരും. റാഞ്ചിയില്‍ വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുക. ഇതിനായി സോറന്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സോറന്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് സോറന്‍ ബിജെപിയില്‍ ചേരുന്നുവെന്ന കാര്യം എക്‌സിലൂടെ അറിയിച്ചത്. സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു.
അതേസമയം സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് കഴിഞ്ഞ ദിവസം സോറന്‍ വ്യക്തമാക്കിയിരുന്നു. ആദിവാസി ജനസംഖ്യ കുറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവരുടെ അസ്‌തിത്വം സംരക്ഷിക്കുമെന്നും ചംപെയ് സോറന്‍ പറഞ്ഞു.
Also Read: 'ബിജെപിയിലേക്കുള്ള കൂടുമാറ്റം ആദിവാസികളെ സംരക്ഷിക്കാന്‍'; ചംപെയ് സോറന്‍റെ ഔദ്യോഗിക എന്‍ട്രി നാളെ