ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്(Union cabinet decision).
4 ശതമാനം വര്‍ദ്ധന വരുത്താനാണ് തീരുമാനം. ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്‍റെ അന്‍പത് ശതമാനമായി. 2024 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ദ്ധന നിലവില്‍ വരും(DA hiked).
ഉജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിലനിര്‍ത്താനും തീരുമാനുമായി. സിലിണ്ടറിന് മൂന്നൂറ് രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക (DA hiked to 50% of Basic salary).
ദേശീയ എഐ ദൗത്യം:
ദേശീയ എഐ മിഷന്‍ ആരംഭിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പതിനായിരം കോടി രൂപ നീക്കി വയ്ക്കും. അഞ്ച് വര്‍ഷത്തേക്ക് 10371.91 കോടി രൂപയാണ് ഇന്ത്യ എഐ ദൗത്യത്തിന് വേണ്ടി നീക്കി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യമൊരുക്കാനാണ് ഇത് വിനിയോഗിക്കുക.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക്,ഗവേഷണ, വ്യവസായ മേഖലകളിലുള്ളവര്‍ക്കും ഈ എഐ പിന്തുണ ഉപയോഗിക്കാനാകും വിധമാണ് ആലോചിക്കുന്നത്. ദൗത്യത്തിന്‍റെ കീഴില്‍ വിവിധവകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ഏകോപനത്തിനായി ഒരു ദേശീയ ഡേറ്റ മാനേജ്മെന്‍റ് ഓഫീസറുണ്ടാകും.
സമഗ്രമായ ഒരു പശ്ചാത്തലമാകും ഇന്ത്യ എഐ ദൗത്യത്തിലൂടെ ഒരുക്കുക. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെയുള്ള എഐ നവീന പരിപാടികള്‍ ആണ് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍റെ കീഴില്‍ ഇന്ത്യ എഐ ഇന്‍ഡിപെന്‍ഡന്‍റ് ബിസിനസ് ഡിവിഷന്‍ നടപ്പാക്കാനും കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.