ETV Bharat / bharat

നോയിഡയില്‍ ഷോപ്പിങ് മാളിലെ സീലിങ് തകർന്ന് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം - ഷോപ്പിങ് മാളിലെ സീലിങ് തകർന്ന് വീണു

ദേഹത്തേക്ക് സീലിങ് തകർന്ന് വീണാണ് മരണം. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണ് മരിച്ചത്.

Noida shopping mall accident  Ceiling collapse in Noida  ഷോപ്പിങ് മാളിലെ സീലിങ് തകർന്ന് വീണു  നോയിഡയിൽ സീലിങ് തകർന്ന് രണ്ട് മരണം
Two Killed After Ceiling Collapses in Noida Shopping Mall
author img

By ETV Bharat Kerala Team

Published : Mar 3, 2024, 8:26 PM IST

ലക്‌നൗ: ഷോപ്പിങ് മാളിലെ സീലിങ് തകർന്ന് രണ്ട് പേർ മരിച്ചു (Two killed after ceiling collapses in Noida shopping mall). ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗാലക്‌സി ബ്ലൂ സഫയർ മാളിൽ ഇന്ന് രാവിലെയാണ് സംഭവം. ഹരേന്ദ്ര ഭാട്ടി (35), ഷക്കീൽ (35) എന്നിവരാണ് മരിച്ചത്. ഗസിയാബാദിലെ വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ് ഇരുവരും.

താഴത്തെ നിലയിൽ നിന്നും എസ്‌കലേറ്ററിലേക്ക് കയറാൻ പോവുകയായിരുന്ന രണ്ട് പേരുടെ ശരീരത്തിലേക്ക് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്നും സീലിങ് തകർന്നു വീഴുകയായിരുന്നുവെന്ന് സെൻട്രൽ നോയിഡ അഡിഷണൽ ഡിസിപി ഹൃദേഷ് കതേരിയ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഉടൻ തന്നെ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

സംഭവം മാളിലെത്തുന്ന ആളുകളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. വിവരമറിഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Also read: മഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.