ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ; അപേക്ഷ നൽകാനുളള പോർട്ടൽ സജ്ജമാക്കി കേന്ദ്ര സർക്കാർ - സിഎഎ അപേക്ഷ പോർട്ടൽ

പൗരത്വ ഭേദഗതി നിയമത്തിനുളള ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

central government to implement CAA  പൗരത്വ ഭേദഗതി നിയമം  സിഎഎ അടുത്ത മാസം മുതൽ  സിഎഎ അപേക്ഷ പോർട്ടൽ  Citizenship Amendment Act
CAA
author img

By ETV Bharat Kerala Team

Published : Feb 28, 2024, 1:14 PM IST

ന്യൂഡൽഹി : രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act) അടുത്ത മാസം മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊളളുന്ന നിയമമാണ്‌ സിഎഎ (CAA Likely To Be Implemented Early Next Month). പൗരത്വത്തിന് അപേക്ഷ നൽകുന്നതിനുളള പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

സിഎഎ ചട്ടങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ തയ്യാറാണെന്നും സിഎഎ നടപ്പാക്കിയതിന് ശേഷമുള്ള നടപടികൾ ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം നേരത്തെ കേന്ദ്ര സർക്കാർ സിഎഎ പാർലമെന്‍റിൽ പാസാക്കിയപ്പോൾ അസം, പശ്ചിമ ബംഗാൾ, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ വ്യാപകമായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ സിഎഎ നടപ്പിലാക്കിയാൽ ഈ സംസ്ഥാനങ്ങളിൽ വീണ്ടും അക്രമങ്ങൾ രൂക്ഷമാകാനുളള സാധ്യതയുണ്ടെന്നാണ് ഏജൻസികളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

നിയമം നടപ്പിലാക്കിയതിന് ശേഷം അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പൊലീസും അർധസൈനിക സേനയും.

അതേസമയം സിഎഎ നടപ്പാക്കി കഴിഞ്ഞാൽ ആക്രമണം നടത്തുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാനുളള നിർദേശങ്ങൾ സേനവിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ നിയമം നടപ്പാക്കുന്നതിന് ആഭ്യന്തര കാര്യ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.

ALSO READ:പൗരത്വ ഭേദഗതി ബിൽ; കേന്ദ്രത്തിന് താക്കീതുമായി മമത ബാനർജി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ വിജ്ഞാപനം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരി 10ന് പ്രഖ്യാപിച്ചിരുന്നു. നി​യ​മ​പ്ര​കാ​രം 2014 ഡി​സം​ബ​ർ 31നു ​മു​ൻപ് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ജ​യി​ൻ, ബു​ദ്ധ, പാ​ഴ്‌സി, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെയാ​ണ് പൗരത്വത്തി​ന് പ​രി​ഗ​ണി​ക്കു​ക.

അതേസമയം പൗരത്വം നൽകുന്നതിനുള്ള ഒരു നടപടിയാണ് സിഎഎ എന്നും ആരുടെയും പൗരത്വം എടുത്തുകളയുകയില്ലെന്നും പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് ഇത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.