തുംകൂര്‍: കാറിനുള്ളില്‍ കത്തിയ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ തുംകൂരില്‍ കുച്ച്ചാങി നദിയിലാണ് കാറിനുള്ളില്‍ കത്തിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നദി പൂര്‍ണമായും വറ്റിയ നിലയിലാണ്. നദിയുടെ ഒത്ത മധ്യത്തിലായാണ് കാര്‍ കണ്ടെത്തിയത്. കാറിനും തീപിടിച്ചിട്ടുണ്ട്. ( Burnt bodies of three persons were found in the car).
ജില്ലാ പൊലീസ് സൂപ്രണ്ട് അശോകിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫൊറന്‍സിക് വിദ്ഗ്ദ്ധരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൊറ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വെള്ള നിറമുള്ള മാരുതി കാറാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്.
Also Read: കരിയിലയിൽ നിന്ന് തീ പടർന്ന് സിഐയുടെ കാർ കത്തിനശിച്ചു
കാറിന്‍റെ നമ്പര്‍ മനസിലാക്കാനായിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ഇത് വഴി മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. സിസിടിവി പരിശോധിച്ച് കാര്‍ വന്ന വഴി കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അശോക് പറഞ്ഞു.