ETV Bharat / bharat

ആംസ്‌ട്രോങ്ങിന് നീതി കിട്ടണം; സംഭവം സര്‍ക്കാരിന്‍റെ പിടിപ്പുകേട്, മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ബിഎസ്‌പി പ്രവര്‍ത്തകര്‍ - BSP Supporters Protest In Chennai

ബിഎസ്‌പി നേതാവ് ആംസ്ട്രോങ്ങിന്‍റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് അനുയായികള്‍ രംഗത്ത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്‍റെ പിടിപ്പ് കേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആംസ്ട്രോങ്ങിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.

author img

By ETV Bharat Kerala Team

Published : Jul 6, 2024, 3:10 PM IST

ആംസ്ട്രോങിന്‍റെ മരണത്തില്‍ നീതി  ബഹുജന്‍ സമാജ് വാദി പാര്‍ട്ടി  ആംസ്ട്രോങ്  ബിഎസ്‌പി നേതാവ് മായാവതി
ബിഎസ്‌പി നേതാവ് ആംസ്ട്രോങ് (ETV Bharat)

ചെന്നൈ : ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനുയായികള്‍ രംഗത്ത്. ആംസ്ട്രോങ്ങിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന രാജീവ് ഗാന്ധി ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് പേരാമ്പൂരിലെ അദ്ദേഹത്തിന്‍റെ വീടിന് സമീപം വച്ചാണ് ഒരുസംഘം അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രതിഷേധക്കാര്‍ സര്‍ക്കാരില്‍ അതൃപ്‌തി അറിയിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിഎസ്‌പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനവും സുരക്ഷയും തകര്‍ന്നിരിക്കുന്നുവെന്നും ഇതിന് ഉത്തരവാദിയായ എം കെ സ്റ്റാലിന്‍ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആശുപത്രി പരിസരം സംഘര്‍ഷഭരിതമാണ്. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിരവധി സംഘങ്ങളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. ഇതൊരു പ്രാഥമിക അന്വേഷണം മാത്രമാണെന്ന് അഡിഷണല്‍ കമ്മിഷണര്‍ അസ്‌ര ഗാര്‍ഗ് പറഞ്ഞു.

സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി എക്‌സില്‍ കുറിച്ചു. ആംസ്ട്രോങ് ശക്തമായ ഒരു ദലിത് ശബ്‌ദമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും സംഭവത്തെ അപലപിച്ചു.

ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ദുഃഖം രേഖപ്പെടുത്തി. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ആംസ്ട്രോങ്ങിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ബിഎസ്‌പി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ആംസ്ട്രോങ്ങിനോടുള്ള ആദര സൂചകമായി നഗരത്തിലെ കടകള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. ചെന്നൈയിലെ പെരമ്പൂർ മേഖലയിൽ ആറ് പേരടങ്ങുന്ന അജ്ഞാത സംഘമാണ് ആംസ്ട്രോങ്ങിന് നേരെ ആക്രമണം നടത്തിയത്. പെരമ്പൂർ സദയപ്പൻ തെരുവിലെ ആംസ്‌ട്രോങ്ങിന്‍റെ വീടിന് സമീപത്ത് വച്ചാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഗുണ്ടാസംഘം രക്ഷപ്പെട്ടു.

ആക്രമണത്തിൽ പരിക്കേറ്റ ആംസ്ട്രോങ്ങിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സെമ്പിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആംസ്ട്രോങ്ങിനോടൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കും ആക്രമണത്തിൽ വെട്ടേറ്റതായാണ് റിപ്പോർട്ട്.

Also Read: ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ് വെട്ടേറ്റ് കൊല്ലപ്പെട്ടു; ആക്രമിച്ചത് അജ്ഞാത സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.