ETV Bharat / bharat

മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി - BRS Leader Excise Policy Case - BRS LEADER EXCISE POLICY CASE

മകന്‍റെ പരീക്ഷയ്‌ക്ക് ജാമ്യം അവുവദിക്കണമെന്ന് പറഞ്ഞായിരുന്നു കവിത ഹർജി നൽകിയത്

EXCISE POLICY CASE  BRS LEADER KAVITHA EXCISE CASE  BRS LEADER INTERIM BAIL DEFINED  BRS LEADER EXCISE POLICY CASE
Bharat Rashtra Samithi Leader Kavitha's Interim Bail Defined In Delhi Excise Policy Case
author img

By ETV Bharat Kerala Team

Published : Apr 8, 2024, 12:01 PM IST

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. ഇളയ മകന് പരീക്ഷയുള്ളതിനാൽ ഈ മാസം 16 വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കവിത ഹർജി സമർപ്പിച്ചത്.

കവിതയുടെ ഹർജി പരിഗണിച്ച കോടതി ഏപ്രിൽ നാലിന് വിധി പറയാൻ മാറ്റിവച്ചതിന് പിന്നാലെയാണ് ഹർജി തള്ളിക്കൊണ്ട് ഇന്ന് വിധി പുറപ്പെടുവിച്ചത്. അതേസമയം കവിതയുടെ ഇടക്കാല ജാമ്യത്തെ ഇഡിയും എതിർക്കുന്നുണ്ട്. കവിതയ്‌ക്ക് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചു. തെളിവുകളും സാക്ഷികളും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിശദീകരണം.

നേരത്തെ അംഗീകാരം നേടിയ ചിലർക്ക് കവിതയുടെ ഭീഷണിയുണ്ടെന്ന് വാദത്തിനിടെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഇടക്കാല ജാമ്യാപേക്ഷ തള്ളണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയത്.

അതേസമയം, കവിത സമർപ്പിച്ച പൊതുജാമ്യ ഹർജിയിൽ റോസ് അവന്യൂ സിബിഐ കോടതി ഈ മാസം 20ന് വാദം കേൾക്കും. ഡൽഹി മദ്യനയ കേസിൽ മാർച്ച് 15നാണ് ഇഡി ഇവരെ അറസ്‌റ്റ് ചെയ്‌തത്. മാർച്ച് 26 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ജുഡീഷ്യൽ കസ്‌റ്റഡി ചൊവ്വാഴ്‌ച അവസാനിക്കും.

Also Read : തിഹാര്‍ ജയിലില്‍ കെ കവിതയെ ചോദ്യം ചെയ്യാം; സിബിഐക്ക് കോടതി അനുമതി - CBI To Interrogate Kavitha In Jail

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.