മുംബൈ : 9.75 കോടി രൂപ വിലമതിക്കുന്ന 975 ഗ്രാം കൊക്കെയ്‌നുമായി ബ്രസീലിയൻ പൗരൻ പിടിയിലായി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. മയക്കുമരുന്ന് നിറച്ച ക്യാപ്‌സ്യൂളുകൾ കഴിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തോട് ഇയാള്‍ സമ്മതിച്ചെന്ന് മുംബൈ സോൺ ഡിആർഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജെജെ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. വെള്ളിയാഴ്‌ച ഡോക്‌ടർമാർ അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് 110 ഗുളികകൾ പുറത്തെടുത്തു. 9.75 കോടി രൂപ വിലമതിക്കുന്ന 975 ഗ്രാം കൊക്കെയ്‌നാണ് കണ്ടെത്തിയത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കള്ളക്കടത്ത് ശൃംഖലയുടെ ചുരുളഴിയുന്നതിനുള്ള കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read : അതിര്‍ത്തി കടന്ന് വീണ്ടും മയക്കുമരുന്നും ആയുധങ്ങളും; രണ്ട് പേര്‍ അറസ്റ്റില്‍