ETV Bharat / bharat

ഗർഭഛിദ്രത്തിനുള്ള അനുമതിയില്‍ വിവേചനം വേണ്ട; അവിവാഹിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി - HC IN UNMARRIED WOMAN ABORTION

അവിവാഹിതര്‍ക്ക് അനുമതി നിയന്ത്രിക്കപ്പെടുന്നത് നിയമത്തിന്‍റെ സങ്കുചിതമായ വ്യാഖ്യാനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

BOMBAY HC PREGNANCY TERMINATION  UNMARRIED WOMAN ABORTION LAW  അവിവാഹിതരുടെ ഗർഭഛിദ്രം  ബോംബെ ഹൈക്കോടതി ഗർഭഛിദ്രം
Bombay High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 8, 2024, 9:12 PM IST

മുംബൈ: വിവാഹിതരായ സ്‌ത്രീകൾക്ക് 20 ആഴ്‌ചയ്ക്കുള്ളിൽ ഗർഭഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ അവിവാഹിതര്‍ക്കും ബാധകമെന്ന് ബോംബെ ഹൈക്കോടതി. അവിവാഹിതയായ 23 കാരിക്ക് 20 ആഴ്‌ചയ്ക്കുള്ളിൽ ഗർഭഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നൽകി. അവിവാഹിതര്‍ക്ക് മാത്രമായി അനുമതി പരിമിതപ്പെടുത്തുന്നത് നിയമത്തിന്‍റെ സങ്കുചിതമായ വ്യാഖ്യാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ഇത്തരം സങ്കുചിത വ്യാഖ്യാനങ്ങൾ അവിവാഹിതരായ സ്‌ത്രീകളോടുള്ള നിയമ വ്യവസ്ഥയുടെ വിവേചനമാകുമെന്നും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാക്കുമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി റൂൾസ് റൂൾ 3-ബി പ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായവർ, പ്രായപൂർത്തിയാകാത്തവർ, വിധവകൾ അല്ലെങ്കിൽ വിവാഹ മോചനം നേടിയവർ, ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള സ്‌ത്രീകൾ, ഭ്രൂണത്തിന് അസാധാരണതകൾ ഉണ്ടാവുന്ന കേസുകൾ എന്നിവയുൾപ്പെടെ ചില വിഭാഗത്തിലുള്ള സ്‌ത്രീകൾക്ക് മാത്രമേ 24 ആഴ്‌ച വരെ ഗർഭഛിദ്രം അനുവദിക്കുകയുള്ളൂ.

എന്നാല്‍ ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നും കുട്ടിയെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും യുവതി ഹർജിയിൽ പറയുന്നു. 2024 സെപ്റ്റംബറിൽ, ഹര്‍ജിക്കാരി 21 ആഴ്‌ച ഗർഭിണിയായിരുന്നു. 20 ആഴ്‌ചയുടെ പരിധി കടന്നതിനാൽ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി തേടണമെന്ന് സർക്കാർ ആശുപത്രി ഹര്‍ജിക്കാരിയെ അറിയിക്കുകയായിരുന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, 20-ആഴ്‌ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം കോടതിയുടെ അനുമതിയോടെയെ സാധിക്കൂ. 24 ആഴ്‌ച വരെ ഗർഭം അവസാനിപ്പിക്കുന്നതിനുള്ള എംടിപി നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളിൽ ഹര്‍ജിക്കാരി ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാനം വാദിച്ചു. എന്നാല്‍, നിയമത്തിന്‍റെ ഇടുങ്ങിയ വ്യാഖ്യാനം നിരസിച്ച ബഞ്ച്, ഇത് സാമൂഹിക സ്റ്റീരിയോടൈപ്പുകൾ ശാശ്വതമാക്കുമെന്നും അവിവാഹിതരായ സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.

യുവതിയുടെ ഗർഭം അവസാനിപ്പിക്കാൻ മെഡിക്കൽ നടപടിക്രമങ്ങൾ നടത്താനും കോടതി അനുമതി നൽകി. ഫോമുകൾ, ഫോർമാറ്റുകൾ, നടപടിക്രമങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നത് പരിഗണിക്കാനും ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അവിവാഹിതയായ സ്‌ത്രീയുടെ കേസും എംടിപി നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ വരുമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി വിധിയും ബോംബെ ഹൈക്കോടതി പരാമർശിച്ചു.

Also Read: 'ഗര്‍ഭച്ഛിദ്രം സ്‌ത്രീകളുടെ മൗലികാവകാശം'; ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്‍റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.