ETV Bharat / bharat

വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം, അന്വേഷണം ആരംഭിച്ചു - bodies of family members found - BODIES OF FAMILY MEMBERS FOUND

ബംഗാളി പുതുവത്സര ദിനത്തിൽ ഹുൽസ്‌തുൽ ബാരാനഗറിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

BODIES OF THREE FAMILY MEMBERS  BODIES FOUND FROM HOUSE  DEAD BODY FOUND  അഴുകിയ നിലയില്‍ മൃതദേഹം
BODIES OF FAMILY MEMBERS FOUND
author img

By ETV Bharat Kerala Team

Published : Apr 14, 2024, 5:00 PM IST

കൊല്‍ക്കത്ത : വീട്ടിൽ നിന്ന് കുടുംബാംഗങ്ങളുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്തു. നിരഞ്ജൻ സെൻ നഗർ പ്രദേശത്തെ വീട്ടിൽ നിന്നാണ് അച്ഛന്‍റെയും മകന്‍റെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്‌. ശങ്കർ ഹൽദർ (70), അഭിജിത്ത് ഹൽദർ (42), ദേവപർണ ഹൽദർ (15) എന്നിവരാണ് മരിച്ചത്.

ദുർഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിൽ നിന്ന് മൂന്ന് പേരുടെ ജീർണിച്ച മൃതദേഹങ്ങൾ കണ്ടെടുത്തു. ആത്മഹത്യയോ കൊലപാതകമോ ആകാമെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ സ്ഥിരീകരണം വന്നിട്ടില്ല. പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മരിച്ച അഭിജിത്തിന്‍റെ ഭാര്യ ഒരു വർഷം മുമ്പ് വീടുവിട്ടുപോയതായി പ്രദേശവാസികൾ പറയുന്നു. കൂടാതെ മകൻ ദേവപർണ ഏറെ നാളായി നാഡീസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംഭവത്തില്‍ ബരാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, റിപ്പോർട്ട് വന്നാൽ മരണകാരണം സ്ഥിരീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: സംശയ രോഗം; കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വനത്തിൽ തള്ളി, യുവാവ് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.