ETV Bharat / bharat

ഒഡിഷയില്‍ ബോട്ട് മറിഞ്ഞ് യുവതി മരിച്ചു, ഏഴുപേരെ കാണാതായി ; തെരച്ചില്‍ തുടരുന്നു - Boat capsizes in Odisha - BOAT CAPSIZES IN ODISHA

ഒഡിഷയിലെ ജാർസുഗുഡയിൽ ബോട്ട് മറിഞ്ഞ് 35 കാരി മരിച്ചു, നാല് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതായി.

BOAT CAPSIZES  DROWN DEATH  BOAT ACCIDENT AT ODISHA JHARSUGUDA  ഒഡീഷയില്‍ ബോട്ട് മറിഞ്ഞു
BOAT CAPSIZES IN ODISHA
author img

By ETV Bharat Kerala Team

Published : Apr 20, 2024, 10:15 AM IST

ഒഡിഷ : ജാർസുഗുഡയിൽ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് പേരെ കാണാതായി. അപകടത്തില്‍ 35 കാരിയായ സ്‌ത്രീ മരിച്ചു. സംഭവം നടക്കുമ്പോൾ ബോട്ടിൽ 50ലധികം പേർ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്‌. നാൽപ്പതിലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 'ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്‌ (ODRAF) തെരച്ചിൽ തുടരുകയാണ്. ഭുവനേശ്വറിൽ നിന്ന് സ്‌കൂബ ഡൈവർമാരെ എത്തിച്ചിട്ടുമുണ്ട്.

'ഇതുവരെ 47-48 പേരെ രക്ഷപ്പെടുത്തി, ഇന്ന് രാത്രി അവരെ ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കും. 35 വയസുള്ള ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. നാല് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതായിട്ടുണ്ടെന്നും, സംഭവ സ്ഥലത്തെത്തിയ ജാർസുഗുഡ കലക്‌ടർ കാർത്തികേയ ഗോയൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

ALSO READ: മുതലപ്പൊഴിയിൽ വീണ്ടും വള്ളങ്ങൾ മറിഞ്ഞു; കടലിലേക്ക് തെറിച്ചുവീണ് ഒരാൾക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.