ETV Bharat / bharat

ഛത്തീസ്‌ഗഡിലെ വെടിമരുന്ന് ഫാക്‌ടറിയില്‍ പൊട്ടിത്തെറി; ദൃശ്യങ്ങള്‍ പുറത്ത്, പ്രദേശത്ത് നിന്ന് അവശിഷ്‌ടങ്ങള്‍ നീക്കുന്നു - blast in gunpowder factory - BLAST IN GUNPOWDER FACTORY

ബെമേത്ര ജില്ലയിലെ വെടിമരുന്ന് നിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ മരച്ചിട്ടുണ്ടാകുമെന്ന് നിഗമനം.

BLAST IN GUNPOWDER FACTORY  GUNPOWDER FACTORY CHHATTISGARH  BEMETRA BLAST  വെടിമരുന്ന് ശാലയില്‍ പൊട്ടിത്തെറി
ഛത്തീസ്‌ഗഡിലെ വെടിമരുന്ന് നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ പുറത്ത് (Etv Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 8:31 PM IST

സ്‌ഫോടനത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat)

ബെമേത്ര (ഛത്തീസ്‌ഗഡ്) : ഛത്തീസ്‌ഗഡിലെ വെടിമരുന്ന് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പതിനഞ്ച് പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ആറുപേര്‍ റായ്‌പൂര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പൊട്ടിത്തെറിയുടെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാവിലെ വന്‍ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വിഷ്‌ണുദേവ് സായി ഉത്തരവിട്ടു.

മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായം അനുവദിക്കും. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂകമ്പ സമാനമായ പൊട്ടിത്തെറിയുെട ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പുകപടലങ്ങള്‍ ആകാശത്തോളം ഉയരത്തിലാളുന്നതും കാണാം. സമീപത്തെ പല വീടുകളും കുലുക്കം അനുഭവപ്പെട്ടു.

അപകടകാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറി മൂലം സമീപ ഗ്രാമങ്ങളിലടക്കം വൈദ്യുതി ബന്ധം താറുമാറായി. പല വീടുകളിലെയും ടിവിയും ഫ്രിഡ്‌ജുമടക്കമുള്ള ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Also Read: വെടിമരുന്ന് ഫാക്‌ടറിയില്‍ സ്‌ഫോടനം: 17 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.