ETV Bharat / bharat

കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം: 'തൃണമൂൽ കോൾഗ്രസ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു'; കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ - Sukanta Majumdar Against TMC - SUKANTA MAJUMDAR AGAINST TMC

കൊൽക്കത്തയിലെ ഡോക്‌ടറുടെ മരണത്തിൽ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ. ടിഎംസി പ്രതിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

MAJUMDAR ON DOCTOR MURDER CASE  KOLKATA DOCTOR MURDER CASE  കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ  SUKANTA MAJUMDAR ON TMC
Union MoS and BJP leader Sukanta Majumdar (ETV Bharat)
author img

By ANI

Published : Sep 6, 2024, 9:18 AM IST

കൊൽക്കത്ത (വെസ്‌റ്റ് ബംഗാൾ) : ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്‌ടറുടെ കൊലപാതകത്തിൽ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ. തൃണമൂൽ കോൺഗ്രസ് ആദ്യം മുതൽ ഈ സംഭവം മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

'ഡോക്‌ടറുടെ മരണം കൊലപാതകമാണെന്ന് മറച്ചുവയ്‌ക്കാൻ ടിഎംസി ശ്രമിക്കുന്നുവെന്ന് ഞങ്ങൾ കേസിന്‍റെ തുടക്കം മുതൽ പറഞ്ഞിരുന്നു. മാത്രമല്ല ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കുവാനും അവർ ശ്രമിച്ചിരുന്നു. സംഭവത്തിൽ തെളിവുകൾ നശിപ്പിക്കുവാനും ടിഎംസി ശ്രമിച്ചിരുന്നു. ഓഗസ്‌റ്റ് 9 നാണ് ഡോക്‌ടറുടെ കൊലപാതകം നടന്നത്. അതേസമയം ഓഗസ്‌റ്റ് 10ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ഈ വിജ്ഞാപനം പുറപ്പെടുവിക്കാനാവില്ല. സംഭവത്തിൽ മമത ബാനർജി രാജിവയ്‌ക്കണം' -സുകാന്ത മജുംദാർ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ ആർജി കർ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സംരക്ഷിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും മജുംദാർ ആരോപിച്ചു. മമത ബാനർജി സന്ദീപ് ഘോഷിനെ സംരക്ഷിക്കുകയാണ്. ആർജി കറിലെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്‌തിരുന്നു. ശേഷം അദ്ദേഹത്തെ നാഷണൽ മെഡിക്കൽ കോളജിലേക്ക് അയച്ചു. എന്നാൽ നാഷണൽ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചില്ല. ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട വ്യക്തിയെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും സുകാന്ത മജുംദാർ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊൽക്കത്തയിൽ ട്രെയിനി വനിത ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം പശ്ചിമ ബംഗാളിലും രാജ്യത്തുടനീളവും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിനെ 8 ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. കേസിൻ്റെ അടുത്ത വാദം സെപ്റ്റംബർ 10ന് നടക്കും.

ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് ഡോ. സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പേരെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ്റെ (സിബിഐ) അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ് ആർജി കർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സസ്പെൻഡ് ചെയ്‌തു. ഓഗസ്‌റ്റ് 9നാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിത ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗക്കൊല; പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യൻ ഡോക്‌ടർമാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.