ETV Bharat / bharat

രാമക്ഷേത്രത്തെ അവഹേളിച്ചു, ജനങ്ങള്‍ അധർമ്മികളെ തിരിച്ചറിയണം; പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി - പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ബിജെപി

BJP Targets Opposition Leaders: പ്രതിപക്ഷ നേതാക്കളുടെ മുൻകാല അഭിപ്രായങ്ങൾ ബിജെപി പോസ്റ്റ് ചെയ്യുകയും ഈ അധർമ്മികളെ തിരിച്ചറിയണമെന്ന്‌ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.

BJP Targets Opposition Leaders  Ram temple ceremony  പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ബിജെപി  രാമക്ഷേത്രത്തെ അവഹേളിച്ചു
BJP Targets Opposition Leaders
author img

By PTI

Published : Jan 21, 2024, 10:05 PM IST

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കി ബിജെപി. സനാതന ധർമ്മത്തെയും രാമക്ഷേത്രത്തെയും അവഹേളിച്ചതിനാണ്‌ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തിരിഞ്ഞ്‌ ബിജെപി (BJP Targets Opposition Leaders).

കോൺഗ്രസിന്‍റെ രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ടിഎംസിയുടെ മമത ബാനർജി, ഡിഎംകെയുടെ ഉദയനിധി സ്റ്റാലിൻ, ആം ആദ്‌മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ നേതാക്കളുടെ മുൻകാല അഭിപ്രായങ്ങൾ ബിജെപി പോസ്റ്റ് ചെയ്യുകയും ഈ അധർമ്മികളെ തിരിച്ചറിയണമെന്ന്‌ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.

രാമന്‍റെ അസ്‌തിത്വത്തെ കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്‌തിരുന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദും അദ്ദേഹത്തിന്‍റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും വോട്ടിനായി രാമക്ഷേത്രത്തെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചു.

രാമക്ഷേത്ര നിർമ്മാണത്തിന് മുമ്പ് മമത ബാനർജി, അഖിലേഷ് യാദവ്, കെജ്‌രിവാൾ തുടങ്ങിയ നേതാക്കൾ അതിനെ ചോദ്യം ചെയ്‌തും പരിഹസിച്ചും പ്രസ്‌താവനകൾ നടത്തിയിരുന്നതായും എക്‌സിലെ പോസ്റ്റുകളിൽ ബിജെപി അവകാശപ്പെട്ടു. അവർ രാമനെ വെറുക്കുന്നു, രാമക്ഷേത്രത്തെ എതിർക്കുന്നു, സനാതന ധർമ്മത്തെ അവഹേളിക്കുന്നു, ഭരണകക്ഷികള്‍ ആരോപിച്ചു.

പ്രധാന പ്രതിപക്ഷ നേതാക്കളെ പ്രതിഷ്‌ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും, അവരിൽ ഭൂരിഭാഗവും അത് ഒഴിവാക്കാൻ തീരുമാനിച്ചു, ഇത് ഹിന്ദുക്കളുടെ വികാരങ്ങളോടുള്ള അനാദരവിന്‍റെ മറ്റൊരു ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നു.

ബിജെപി തങ്ങളുടെ എതിരാളികളെ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുന്നു, അതേസമയം പ്രതിപക്ഷ നേതാക്കൾ, ഭരണകക്ഷികള്‍ മതത്തെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കും വർഗീയ വിഭജനത്തിനും കാരണമാക്കു-ന്നുവെന്ന് ആരോപിച്ചു. ബിജെപി, ആർഎസ്എസ് പരിപാടിയാക്കി ഭരിക്കുന്ന ഭരണസംവിധാനം ചടങ്ങിനെ മാറ്റുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി: അതേസമയം ജാതിയുടെയും മതത്തിന്‍റെയും പേരിൽ ബിജെപി രാജ്യത്തെ വിഭജിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് മാസത്തിലധികം നീളുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'ക്കിടെയായിരുന്നു ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ ആരോപണം. ജനുവരി 14 ന് മണിപ്പൂരിലെ അക്രമം നടന്ന തൗബൽ ജില്ലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്‌ത 'ഭാരത് ജോഡോ ന്യായ് യാത്ര ശനിയാഴ്‌ച അസമിലെ പാപും പാരെ ജില്ലയിലെ ഗുംതോ ചെക്ക് ഗേറ്റിലൂടെ അരുണാചൽ പ്രദേശില്‍ പ്രവേശിച്ചു.

ജാതി, മതം, ഭാഷ എന്നിവയുടെ പേരിൽ ആളുകൾക്കിടയിൽ ശത്രുത വളർത്താൻ ബിജെപി പ്രേരിപ്പിക്കുന്നു. ശതകോടീശ്വരന്മാരുടെ താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. മോദി സർക്കാരിന്‍റെ ദുർഭരണത്തില്‍ ഇല്ലാതാകുന്നത് ദരിദ്രരുടെയും ദളിതരുടെയും താല്‍പര്യങ്ങളാണ്. കോൺഗ്രസ് 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിച്ചത് ജനങ്ങളെ ഒന്നിപ്പിക്കാനും അവരുടെ ദുരിതങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടാനും വേണ്ടിയാണെന്നും രാഹുൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.