ETV Bharat / bharat

കെജ്‌രിവാൾ അഴിമതിയുടെ കിരീടം വയ്ക്കാത്ത രാജാവ്‌; പരിഹസിച്ച് ബിജെപി - അരവിന്ദ് കെജ്‌രിവാൾ പരാമർശം

ആംആദ്‌മി പാർട്ടി എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നെന്ന പരാമർശമായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉന്നയിച്ചത്

Kejriwal crownless king  BJP criticize Kejriwal  അരവിന്ദ് കെജ്‌രിവാൾ പരാമർശം  കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി
BJP criticize Kejriwal
author img

By ETV Bharat Kerala Team

Published : Feb 3, 2024, 10:33 PM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന അഴിമതിയുടെ കിരീടം വയ്ക്കാത്ത രാജാവെന്ന് വിമർശിച്ച് ബിജെപി. ആംആദ്‌മി പാർട്ടി എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ വസന്തിയിൽ നോട്ടിസ് നൽകാൻ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോളുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് ബിജെപിയുടെ വിമർശനം (BJP criticize Kejriwal crownless king of corruption on the run).

എഎപി എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുകയാണെന്ന അദ്ദേഹത്തിന്‍റെ വാദത്തെ തുടർന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകാൻ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്‌ച രാവിലെ കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിയത്.

അസിസ്‌റ്റൻ്റ് കമ്മീഷണർ ഓഫ് പൊലീസ് (ACP) ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള ഡൽഹി പൊലീസ് സംഘമായിരുന്നു മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. നോട്ടിസ് കെജ്‌രിവാളിൻ്റെ പേരുളളതിനാൽ മാത്രമേ അവർക്ക് കൈമാറൂ എന്ന് ശഠിക്കുകയും അതേസമയം നോട്ടീസ് എടുക്കാനും ക്രൈംബ്രാഞ്ചിന് സ്വീകരണം നൽകാനും തയ്യാറായിരുന്നെന്ന് മുഖ്യമന്ത്രിയുടെ വസതിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. .

സംഭവത്തെ തുടർന്ന് രൂക്ഷമായ പ്രതികരണവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പ്രതികരിച്ചു. ഇതൊരു വിചിത്രമായ സാഹചര്യമാണെന്നും ഡൽഹിയിലെ ജനങ്ങൾ ഇന്ന് കെജ്‌രിവാളിനെ ഓടിപ്പോയവനെന്ന് വിളിക്കാൻ നിർബന്ധിതരാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിന് അഞ്ച് തവണ സമൻസ് അയച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറിയതാണ് പരിഹാസത്തിന് കാരണമായത്. അന്വേഷണ ഏജൻസിക്ക് മുമ്പാകെ അദ്ദേഹം ഹാജരായില്ലെന്നും അന്വേഷണത്തിൽ സഹകരിച്ചില്ലെന്നും പൂനവല്ല കുറ്റപ്പെടുത്തി.

ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ അഴിമതിയുടെ 'ബീതാജ് ബാദ്ഷാ' (കിരീടം വയ്ക്കാത്ത രാജാവ്) ആയി കണക്കാക്കപ്പെടുന്നെന്നും അദ്ദേഹം നിയമപാലകരെയും അന്വേഷണ ഏജൻസികളെയും അഭിമുഖീകരിക്കുമ്പോൾ എപ്പോഴും ഒളിച്ചോടുകയാണെന്നും ഇതാണ് കെജ്രിവാളിൻ്റെ സ്വഭാവവും രാഷ്ട്രീയമെന്നും എന്തുകൊണ്ടാണ് ഡൽഹിയിലെ ജനങ്ങൾ കെജരിവാളേ ഓടിക്കോ എന്ന് പറയുന്നതെന്നും പൂനവല്ല കൂട്ടിച്ചേർത്തു.

ALSO READ:ഡൽഹി പൊലീസിനോട് സഹതാപം; ക്രൈംബ്രാഞ്ച് നടപടിയില്‍ പ്രതികരിച്ച് അരവിന്ദ് കെജ്‌രിവാൾ

പൊലീസിനോട് സഹതാപം: എഎപി എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നെന്ന പരാമർശത്തിൽ തനിക്ക് ഡൽഹി പൊലീസ് നോട്ടിസ് അയച്ചതിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ (CM Kejriwal reacts about delhi police serve notice). ഡൽഹി നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനു പകരം തങ്ങളുടെ രാഷ്‌ട്രീയ മുതലാളിമാരുടെ നാടകത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന പൊലീസിനോട് തനിക്ക് സഹതാപമുണ്ടെന്ന് അദ്ദേഹം ശനിയാഴ്‌ച എക്‌സിലൂടെ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.