മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി. ഏക്‌നാഥ് ഷിൻഡെ സര്‍ക്കാരിലെ നിലവിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്‌പൂര്‍ സൗത്ത് വെസ്‌റ്റില്‍ നിന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ കൃഷ്‌ണ റാവു ബവൻകുലെ കാംതി മണ്ഡലത്തിൽ നിന്നും മത്സരിക്കും.
മന്ത്രി ഗിരീഷ് മഹാജൻ ജാംനറിൽ നിന്നും, സുധീർ മുൻഗന്തിവാർ ബല്ലാർപൂരിൽ നിന്നും, ശ്രീജയ അശോക് ചവാൻ ഭോക്കറിൽ നിന്നും, ആശിഷ് ഷേലാർ വാന്ദ്രെ വെസ്‌റ്റില്‍ നിന്നും, മംഗൾ പ്രഭാത് ലോധ മലബാർ ഹില്ലിൽ നിന്നും, രാഹുൽ നർവേക്കർ കൊളാബയിൽ നിന്നും, ഛത്രപതി ശിവേന്ദ്ര രാജെ ഭോസാലെ സത്താറയിൽ നിന്നും മത്സരിക്കും.
भारतीय जनता पार्टी की केन्द्रीय चुनाव समिति ने होने वाले महाराष्ट्र विधानसभा चुनाव 2024 के लिए निम्नलिखित नामों पर अपनी स्वीकृति प्रदान की है। (1/2) pic.twitter.com/DqMuh53UV5
— BJP (@BJP4India) October 20, 2024
ജൽഗാവ് സിറ്റിയിൽ നിന്നുള്ള സുരേഷ് ദാമു ഭോലെ, ഔറംഗബാദ് ഈസ്‌റ്റിൽ നിന്നുള്ള അതുൽ സേവ്, താനെയിൽ നിന്നുള്ള സഞ്ജയ് മുകുന്ദ് കൽക്കർ, മലാഡ് വെസ്‌റ്റിൽ നിന്നുള്ള വിനോദ് ഷെലാർ എന്നിവരും ജനവിധി തേടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന എൻഡിഎ യോഗത്തിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷമാണ് ആദ്യഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ 288 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം), അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവയ്‌ക്കൊപ്പം ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്‍റെ ഭാഗമാണ് ബിജെപി.
ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യമാണ് എതിരാളികള്‍. നവംബർ 20 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 26 നാണ് അവസാനിക്കുക.