ETV Bharat / bharat

കങ്കണ ഏത് നേരവും മദ്യപിച്ച് അസംബന്ധങ്ങള്‍ പറയുന്നു; ആഞ്ഞടിച്ച് കോൺഗ്രസ് - Kangana Ranaut Is Always Drunk

author img

By ETV Bharat Kerala Team

Published : Aug 27, 2024, 9:08 PM IST

ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. കങ്കണ റണാവത്ത് എപ്പോഴും മദ്യപിക്കുന്നതായി അദ്ദേഹം ആരോപിച്ചു

AJAY RAI  CONGRESS LEADER  BJP MP  കങ്കണ റണാവത്ത്
Kangana Ranaut, Ajay Rai (ETV Bharat)

വാരണസി (ഉത്തർപ്രദേശ്): കർഷക വിരുദ്ധ പരാമർശത്തിൽ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. ഏത് നേരവും മദ്യപിച്ചാണ് കങ്കണ നേക്കളെ പറ്റി അസംബന്ധങ്ങള്‍ പറയുന്നതെന്ന് അജയ് റായ് ആരോപിച്ചു.

'കങ്കണ റണാവത്തിന്‍റെ പരാമർശങ്ങൾ നിങ്ങൾ കേട്ടുകാണും. ഞങ്ങളെല്ലാം കർഷകരുടെ മക്കളാണ്. അവര്‍ കർഷകരെ അധിക്ഷേപിച്ചു. കർഷകർ പ്രതിഷേധിക്കുമ്പോൾ സ്‌ത്രീകൾ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന് കങ്കണ റണാവത്ത് പറഞ്ഞു. അവര്‍ അത് പ്രത്യേക ക്യാമറയിലൂടെ കണ്ടെന്ന് തോന്നുന്നു.'- അജയ് റായ് പറഞ്ഞു.

'ഒരു വനിത ബിജെപി എംപിയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. നമ്മുടെ നേതാക്കളെ കുറിച്ചും അവർ എപ്പോഴും മോശമായി സംസാരിക്കുന്നു. മദ്യപാനത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന അവര്‍ ഏത് നേരവും മദ്യപിച്ചാണ് സംസാരിക്കുന്നത്.'- റായ് കൂട്ടിച്ചേർത്തു.

കങ്കണയെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ ജെപി നദ്ദയോടും അഭ്യർത്ഥിച്ചു. 'അവരുടെ പരാമർശങ്ങളിൽ മാപ്പ് പറയുകയോ അവരെ പാര്‍ട്ടി തള്ളിപ്പറയുകയോ മാത്രം ചെയ്‌താല്‍ മാത്രം പോരാ, ബിജെപി എംപിയായ അവരെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണം.'- റായ് പറഞ്ഞു.

ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ റണാവത്ത് കര്‍ഷകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിനിടെ മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുക്കുന്നതും ബലാത്സംഗങ്ങൾ നടക്കുന്നുന്നതും നാം കണ്ടു എന്ന് കങ്കണ പറഞ്ഞു. പ്രതിഷേധം വിദേശ ശക്തികളുടെ പിന്‍ബലത്താലാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പരാമര്‍ശങ്ങളെ തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. കങ്കണ റണാവത്ത് ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിലും റായി ദുഃഖം രേഖപ്പെടുത്തി. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ തങ്ങാൻ അനുവദിച്ച ഹിന്ദുക്കളുടെ വിവരങ്ങൾ സർക്കാർ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കങ്കണയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശത്തില്‍ രോഷാകുലരായി കർഷക സംഘടനകള്‍; ബിജെപി എംപി മാപ്പ് പറയണമെന്ന ആവശ്യം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.