ന്യൂഡല്‍ഹി: പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കിക്കൊണ്ടുള്ള പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചിത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണസിയില്‍ മത്സരിക്കും. സുഷമ സ്വരാജിന്‍റെ മകള്‍ക്കും മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നാണ് ബാന്‍സുരി സ്വരാജ് ജനവിധി തേടുന്നത് (Bjp). പ്രധാനമന്ത്രി നരേന്ദ്രമോദി വാരണസിയില്‍ നിന്ന് തന്നെയാണ് ഇക്കുറിയും ജനവിധി തേടുന്നത്.
28 സ്‌ത്രീകള്‍ക്കും 47 യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കി എന്ന പ്രത്യേകതയും ബിജെപിയുടെ ആദ്യ പട്ടികയ്ക്കുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍മുഖ്യമന്ത്രിമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ നിന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ലഖ്‌നൗവില്‍ നിന്നും ജനവിധി തേടും.
ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശിലെ വിധിശ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും(candidate list).
കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് ഉധംപൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. ഡല്‍ഹിയില്‍ ഇക്കുറി മനോജ് തിവാരി ഒഴികെ ഇന്ന് പ്രഖ്യാപിച്ച മറ്റ് നാല് മണ്ഡലങ്ങളിലും പുതുമുഖങ്ങളാണ് അങ്കത്തിന് ഇറങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും(Youths and women).
ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മധു കോടയുടെ ഭാര്യ ഗീത കോട സിംഭൂം മണ്ഡലത്തില്‍ മത്സരിക്കുന്നു.
മധ്യപ്രദേശില്‍ കേന്ദ്രമന്ത്രി ഗജേന്ദ്രപട്ടേലിന് സീറ്റ് നല്‍കിയിട്ടില്ല. രാജസ്ഥാനിലെ ബിക്കാനീറില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഖ്‌വാള്‍ മത്സരിക്കും. ആള്‍വാറില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്രയാദവ് മത്സരിക്കും.
കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി സെക്കന്തരാബാദില്‍ നിന്ന് ജനവിധി തേടും. മഥുരയില്‍ ഹേമമാലിനി തന്നെയാണ് ഇക്കുറിയും അങ്കത്തിന് ഇറങ്ങുന്നത്. അമേത്തിയില്‍ സ്‌മൃതി ഇറാനി തന്നെയാണ് ഇക്കുറിയും ജനവിധി തേടുന്നത്. സാധ്വി നിരഞ്ജന്‍ ജ്യോതി ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഗോണ്ടയില്‍ രാജഭയ്യ മത്സരിക്കും. അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോബാള്‍ ദിബ്രുഗജ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. 400 സീറ്റ് ലക്ഷ്യമിട്ടാണ് ഇക്കുറി എന്‍ഡിഎ രംഗത്ത് ഇറങ്ങുന്നതെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.