ETV Bharat / bharat

ഒഡിഷ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ രാജ്‌നാഥ് സിങ്ങും ഭൂപേന്ദർ യാദവും; ജൂൺ 12 ന് സത്യപ്രതിജ്ഞ - Electing next Odisha CM - ELECTING NEXT ODISHA CM

ഒഡിഷയില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ രാജ്‌നാഥ് സിങ്ങിനെയും ഭൂപേന്ദർ യാദവിനെയും ചുമതലപ്പെടുത്തി. അതിനിടെ ബിജെഡി നേതാവ് വി കെ പാണ്ഡ്യൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ODISHA CM  BJP  RAJNATH SINGH AND BHUPENDER YADAV  ഒഡീഷ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്
ഭൂപേന്ദർ യാദവ്, രാജ്‌നാഥ് സിങ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 7:16 AM IST

ന്യൂഡൽഹി : ഒഡിഷ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടി ക്രമങ്ങള്‍ നീരിക്ഷിക്കുന്നതിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങിനെയും ഭൂപേന്ദർ യാദവിനെയും ബിജെപിയുടെ പാർലമെൻ്ററി ബോർഡ് ഇന്നലെ (ജൂണ്‍ 9) നിയോഗിച്ചു. 24 വർഷത്തെ നവീൻ പട്‌നായിക്കിൻ്റെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

ഒഡിഷ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 12 ന് നടത്താനാണ് തീരുമാനം. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. അതേസമയം, ബിജു ജനതാദൾ (ബിജെഡി) നേതാവും ഒഡിഷ മുന്‍ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത അനുയായിയുമായ വി കെ പാണ്ഡ്യൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും പാർട്ടി നേരിട്ട പരാജയത്തെ തുടർന്നാണ് തീരുമാനം. 2000 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് പാണ്ഡ്യൻ. 2023-ൽ സ്വമേധയാ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് ബിജെഡിയിൽ ചേരുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നവീൻ പട്‌നായിക്കിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു.

24 വർഷത്തെ നവീൻ പട്‌നായിക്കിൻ്റെ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് പാണ്ഡ്യന്‍റെ വിരമിക്കാനുളള നീക്കം. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒഡിഷിലെ 147 നിയമസഭ സീറ്റുകളില്‍ 78 സീറ്റുകളും ഭാരതീയ ജനത പാർട്ടി നേടി. ബിജെഡിക്ക് ആകെ നേടാനായത് 51 സീറ്റുകൾ മാത്രം. ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ട 74 സീറ്റ് പാര്‍ട്ടിക്ക് സ്വന്തമാക്കാനായില്ല. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചു.

Also Read: മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി; ഇവര്‍ മന്ത്രിമാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.