ETV Bharat / bharat

'പ്രിയങ്കയ്‌ക്ക് വയനാട്ടില്‍ ലഭിച്ചത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണ': ബിജെപി നേതാവ് ടോം വടക്കൻ - TOM VADAKKAN AGAINST CONGRESS

വയനാട്ടിൽ ആരു ജയിക്കും തോൽക്കും എന്നതല്ല പ്രശ്‌നമെന്നും ആരുടെ പിന്തുണയാണ് കോൺഗ്രസ് സ്വീകരിക്കുന്നതാണ് നോക്കേണ്ടതെന്ന് ടോം വടക്കൻ പറഞ്ഞു.

PRIYANKA GANDHI WAYANAD  WAYANAD ELECTION RESULT  ASSEMBLY ELECTION 2024  പ്രിയങ്കാ ഗാന്ധി ഭൂരിപക്ഷം
Tom Vadakkan (ETV Bharat)
author img

By ANI

Published : Nov 23, 2024, 1:20 PM IST

ന്യൂഡൽഹി: എസ്‌ഡിപിഐയുടെ പിന്തുണ വയനാട്ടിൽ കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ് ടോം വടക്കൻ. ആര് ജയിക്കും തോൽക്കും എന്നതല്ല പ്രശ്‌നമെന്നും ആരുടെ പിന്തുണയാണ് കോൺഗ്രസ് സ്വീകരിക്കുന്നതാണ് നോക്കേണ്ടതെന്നും ടോം വടക്കൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി വമ്പൻ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ചിരിക്കുന്നതിനിടെയാണ് ടോം വടക്കന്‍റെ പ്രതികരണം.

'ജനസംഖ്യാപരമായി ഒരു പ്രത്യേക സമൂഹത്തിന് പിന്തുണയുള്ള പ്രദേശമാണ് വയനാട്. എന്നിരുന്നാലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി അവർ പിഎഫ്ഐയുടെയും എസ്‌ഡിപിഐയുടെയും പിന്തുണ സ്വീകരിക്കുകയാണ്. ഇവ രണ്ടും ദേശവിരുദ്ധ സംഘടനകളാണ്.

കോൺഗ്രസ് ജയിക്കുകയോ തോൽക്കുകയോ ചെയ്യുകയാണെങ്കിൽ ദേശവിരുദ്ധമായ എന്തെങ്കിലും ചെയ്‌തുവെന്നതാണ് സത്യം. കാരണം അവർ ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ കോൺഗ്രസ് പാർട്ടിയുടെ നേതാക്കളോട് ഞങ്ങൾ അഭ്യർഥിക്കുകയാണ് നിങ്ങൾ ഇത് ചെയ്യുന്നത് നിർത്തുക കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാം മനസിലായിക്കൊണ്ടിരിക്കുകയാണ്'- ടോം വടക്കൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ ജയം ഉറപ്പിച്ചിരിക്കുകയാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രിയങ്കാ ഗാന്ധി. ഇന്ന് ഒരു മണിവരെ ഔദ്യോഗികമായി പുറത്തുവന്ന കണക്കില്‍ മൂന്നരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് പ്രിയങ്ക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

Also Read: 'പാലക്കാട് രാഹുല്‍ തന്നെ'; വോട്ടെണ്ണി കഴിയും മുന്‍പ് വിടി ബല്‍റാമിന്‍റെ അഭിനന്ദന കുറിപ്പ്, സരിനെ പരിഹസിച്ച് ചാമക്കാല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.