ETV Bharat / bharat

അനന്ത് അംബാനി - രാധിക മെർച്ചൻ്റ് വിവാഹം ജൂലൈ 12 ന്; പങ്കെടുക്കാൻ എത്തുന്നത് ബിൽ ഗേറ്റ്‌സും സക്കർബർഗും ഉൾപ്പെടെയുള്ള പ്രമുഖർ - ബിൽ ഗേറ്റ്‌സ്

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ജൂലൈ 12 ന്. ജാംനഗറിൽ നടക്കുന്ന ചടങ്ങിൽ ബിൽ ഗേറ്റ്‌സും സക്കർബർഗും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും

Anant Ambani wedding  Anant Ambani wedding guest list  Mark Zuckerberg  ബിൽ ഗേറ്റ്‌സ്  മുകേഷ് അംബാനി
അനന്ത് അംബാനി - രാധിക മെർച്ചൻ്റ് വിവാഹം ജൂലൈ 12 ന്
author img

By ETV Bharat Kerala Team

Published : Feb 22, 2024, 8:10 PM IST

ഹൈദരാബാദ്: മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റുമായുള്ള വിവാഹം ജൂലൈ 12 ന് നടക്കുമെന്ന് റിപ്പോർട്ട്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹാഘോഷങ്ങൾ മാർച്ച് ആദ്യമാണ് ആരംഭിക്കുന്നത്. ജാംനഗറിലാണ് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കുന്നത്.

ലോകത്തിലെ തന്നെ നിരവധി പ്രമുഖരാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തുന്നത്. ഇതിൽ ബിൽ ഗേറ്റ്‌സും മാർക്ക് സക്കർബർഗും ഉൾപ്പെടെ ലാറി ഫിങ്ക്, സ്റ്റീഫൻ ഷ്വാർസ്‌മാൻ, ബോബ് ഇഗർ, ഭൂട്ടാൻ്റെ രാജാവും രാജ്ഞിയുമായ ഇവാങ്ക ട്രംപ്, ടെഡ് പിക്ക് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.

ഈ അടുത്തിടെയാണ് അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. പരമ്പരാഗത ഗുജറാത്തി ആചാരമായ ലഗാൻ ലഖ്വാനു ചടങ്ങ് ഗുജറാത്തിലെ അംബാനിമാരുടെ വിശാലമായ ജാം നഗറിലുള്ള ഫാം ഹൗസിൽ വച്ച് നടന്നിരുന്നു. ഇവിടെ വച്ച് കങ്കോത്രി എന്നറിയപ്പെടുന്ന വിവാഹ ക്ഷണക്കത്ത് ദൈവത്തിന് സമർപ്പിചിരുന്നു.

വിവാഹത്തിന്‍റെ മുന്നോടിയായി മാർച്ച് 1 മുതൽ 3 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ആഘോഷത്തിൽ പ്രശസ്‌ത ഇന്ത്യൻ കലാകാരന്മാരായ അർജിത് സിംഗ്, പ്രീതം, ഹരിഹരൻ എന്നിവർ ആകർഷകമായ പ്രകടനങ്ങൾ കാഴ്‌ചവയ്ക്കും. 2022 ഡിസംബറിൽ അംബാനിയുടെ വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിന്‍റേയും വിവാഹനിശ്ചയം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.