ETV Bharat / bharat

മയക്കുമരുന്ന് ചേർത്ത ഭക്ഷണം കഴിപ്പിച്ച് അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗം; രണ്ട് പേര്‍ അറസ്റ്റില്‍ - Gang Rape In Bihar - GANG RAPE IN BIHAR

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. ഗയ ജില്ലയിലെ മഗധ് യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബിഹാര്‍ കൂട്ടബലാത്സംഗം  Gang Rape of 12 years minor  minor gang rape bihar  pocso
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 9:40 AM IST

പാട്‌ന: ബിഹാറില്‍ 12 വയസുകാരിയെ മൂന്നംഗ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു. മയക്കമരുന്ന് കലർത്തിയ ഭക്ഷണം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ടെന്നും ഒരാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 17ന് ഗയ ജില്ലയിലെ മഗധ് യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വിറക് ശേഖരിക്കാൻ ഫാമിലേക്ക് പോയ പെൺകുട്ടിയെ യുവാക്കള്‍ ബലം പ്രയോഗിച്ച് ഫാം വളപ്പിലെ മുറിയിലേക്ക് പിടിച്ചുകൊണ്ടുവന്നു. ശേഷം മയക്കുമരുന്ന് ചേർത്ത ഭക്ഷണം കഴിപ്പിച്ചു.

ഇതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയെ മുറിയില്‍ ഉപേക്ഷിച്ച് മൂന്ന് പേരും കടന്നുകളഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് മുറിയില്‍ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്.

മുറി പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡയൽ 112 സംഘം കുട്ടിയെയും കുടുംബത്തെയും മഗധ് യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Also Read: ഡെറാഡൂണില്‍ നിര്‍ത്തിയിട്ട ബസില്‍ കൂട്ടബലാത്സംഗം; കൗമാരക്കാരിയെ പീഡിപ്പിച്ച രണ്ട് പേര്‍ കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.