ETV Bharat / bharat

എംഎല്‍എമാരെ 'ഒപ്പം നിര്‍ത്താന്‍' പാര്‍ട്ടികള്‍ ; ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ - ബിഹാര്‍ വിശ്വാസ വോട്ടെടുപ്പ്

മുഖ്യമന്ത്രി നിതീഷ് കുമാറും പുതിയ എന്‍ഡിഎ സഖ്യവും ബിഹാര്‍ നിയമസഭയില്‍ നാളെ വിശ്വാസവോട്ട് തേടും.

Bihar Floor Test  Nitish Kumar  Bihar Politics  ബിഹാര്‍ വിശ്വാസ വോട്ടെടുപ്പ്  ബിഹാര്‍ രാഷ്‌ട്രീയം
Bihar Floor Test
author img

By ETV Bharat Kerala Team

Published : Feb 11, 2024, 11:31 AM IST

പട്‌ന : എന്‍ഡിഎയ്‌ക്കൊപ്പം പുതിയ സഖ്യം രൂപീകരിച്ച് അധികാരത്തിലേറിയ നിതീഷ് കുമാര്‍ (Nitish Kumar) നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും (Bihar Floor Test). വിശ്വാസ വോട്ടിന് മുന്‍പ് സ്‌പീക്കര്‍ അവധ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയവും വോട്ടിനിടും. ആര്‍ജെഡി പ്രതിനിധിയാണ് നിലവിലെ ബിഹാര്‍ നിയമസഭ സ്‌പീക്കര്‍.

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ജെഡിയു നിയമസഭാകക്ഷി നേതാക്കാളുടെ യോഗം ഇന്ന് ചേരുന്നുണ്ട് (JDU MLA's Meeting). മുഴുവന്‍ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദേശം. മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെ വസതിയില്‍ ആര്‍ജെഡി പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പടെ ക്ഷണിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ (Opposition MLA's Meeting At Tejashwi Yadav's Residence).

ഇരുപാര്‍ട്ടിയിലെയും എംഎല്‍എമാര്‍ തേജസ്വി യാദവിന്‍റെ വസതിയില്‍ തന്നെ തുടരുകയാണ്. എംഎല്‍എമാര്‍ തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കമാണ് ബിഹാര്‍ നിയമസഭയിലെ ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും നടത്തുന്നത്. ഇതിനായി വിപ്പ് പേപ്പറുകളില്‍ എംഎല്‍എമാരുടെ ഒപ്പും ശേഖരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി ബിജെപി 78 എംഎല്‍എമാരെയും പരിശീലനത്തിനെന്ന പേരില്‍ ഇന്നലെ തന്നെ ഗയയിലേക്ക് മാറ്റിയിരുന്നു (BJP MLA's Shifted To Bodha Gaya In Bihar). ആര്‍ജെഡി നേതാക്കള്‍ സ്വാധീനിക്കാതിരിക്കാന്‍ വേണ്ടിയാണ് ബിജെപി നേതൃത്വം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (HAM) നേതാവ് ജിതൻ റാം മാഞ്ചി (Jitan Ram Manjhi) എൻഡിഎ വിടില്ലെന്ന പ്രതീക്ഷയിലാണ് നിലവില്‍ മുന്നണി നേതൃത്വം. ജിതൻ റാം മാഞ്ചിയും എൻഡിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലെ നാല് എംഎല്‍എമാര്‍ക്കും നല്‍കിയിരിക്കുന്നത്.

Also Read : തെരഞ്ഞെടുപ്പ് ബോണ്ടുകൾ : ബിജെപി നേടിയത് 1300 കോടി രൂപ

നിലവില്‍, 243 അംഗ നിയമസഭയില്‍ ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎയ്‌ക്ക് 128 എംഎല്‍മാരുടെ പിന്തുണയാണ് ഉള്ളത് (ബിജെപി - 78, ജെഡിയു - 45, എച്ച്എഎം - 4, സ്വതന്ത്രന്‍ - 1). മഹാസഖ്യത്തില്‍ 114 അംഗങ്ങളുമാണുള്ളത്. (ആര്‍ജെഡി - 79, കോണ്‍ഗ്രസ് - 19, ഇടത് പാര്‍ട്ടികള്‍ - 16). ഇരു മുന്നണികളിലും ചേരാതെ നില്‍ക്കുകയാണ് ഒരു എംഎല്‍എ മാത്രമുളള എഐഎംഐഎം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.