ETV Bharat / bharat

ഗൂഗിൾ മാപ്‌ നോക്കി ഗോവയ്ക്കു പോയ കുടുംബം അര്‍ധരാത്രി കൊടുംകാട്ടില്‍ കുടുങ്ങി; ഒരേസമയം വില്ലനായും രക്ഷകനായും ഗൂഗിള്‍ മാപ്പ് - GOOGLE MAP TRAPS FAMILY IN FOREST

കാട്ടില്‍ കുടുങ്ങിയത് ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബം

GOOGLE MAP ACCIDENTS  LOST WAY FOLLOWING GOOGLE MAP  കാട്ടില്‍ കുടുങ്ങി ഗൂഗിൾ മാപ്‌  ഗൂഗിൾ മാപ്‌ യാത്ര അപകടം
Bihar family strands in dense forest (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 6, 2024, 4:08 PM IST

ബെലഗാവി (കർണാടക): ഗൂഗിൾ മാപ്‌ നോക്കി കാറിൽ യാത്ര ചെയ്‌ത ബിഹാറി കുടുംബം കര്‍ണാടകയില്‍ കൊടുംവനത്തില്‍ കുടുങ്ങി. കര്‍ണാടകയിലെ ബലഗാവിയിലാണ് സംഭവം. ഭീംഗഡ വന്യജീവി സങ്കേതത്തിലെ വനത്തില്‍ കുടുംബത്തിന് ഒരു രാത്രി മുഴുവൻ കഴിയേണ്ടി വന്നു. ഒടുവിൽ ഖാനാപൂർ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവർ പുറത്തെത്തിയത്.

ബിഹാര്‍ സ്വദേശിയായ രാജ്‌ദാസ് രഞ്ജിത്‌ദാസ് കുടുംബത്തോടൊപ്പം ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് കാറിൽ പോവുകയായിരുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു യാത്ര. യാത്രക്കിടെ പ്രധാന റോഡിൽ നിന്ന് 7-8 കിലോമീറ്റർ മാറി ഷിരോലിക്കും ഹെമ്മദാഗയ്ക്കും ഇടയിലുള്ള കൊടംകാട്ടില്‍ അർദ്ധ രാത്രി ഇവര്‍ പെട്ടുപോവുകയായിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാല്‍ തുടര്‍ന്ന് യാത്ര ചെയ്യാനായില്ല.

തുടര്‍ന്ന്, രാജ്‌ദാസിനും കുടുംബത്തിനും രാത്രി മുഴുവൻ കാട്ടില്‍ ചെലവഴിക്കേണ്ടി വന്നു. പുലർച്ചെയോടെയാണ് യാത്ര വീണ്ടും ആരംഭിച്ചത്. മൂന്നോ നാലോ കിലോമീറ്റർ യാത്ര ചെയ്‌തതിന് ശേഷമാണ് ഇവര്‍ക്ക് മൊബൈൽ നെറ്റ്‌വർക്ക് കണ്ടെത്താനായത്. ഉടൻ 100 ൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു.

രാജ്‌ദാസിന്‍റെ ലൈവ് ലൊക്കേഷന്‍റെ സഹായത്തോടെ ഖാനാപൂർ പൊലീസ് കുടുംബമുള്ള സ്ഥലം കണ്ടെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് പൊലീസ് പിന്നീട് സ്ഥലത്തെത്തിയത്. കുടുംബത്തെ പ്രധാന റോഡിലെത്തിച്ച് ഗോവയിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്താണ് വിട്ടതെന്ന് ഖാനാപൂർ പൊലീസ് പറഞ്ഞു.

Also Read: ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; പൊലീസ് നിർദ്ദേശങ്ങൾ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.