സഹര്‍സ(ബിഹാര്‍): കുറ്റവാളി എത്ര ബുദ്ധിമാനായാലും അയാള്‍ക്ക് നിയമത്തിന്‍റെ കയ്യില്‍ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാനാകില്ല. ബിഹാറിലെ സഹര്‍സ ജില്ലാ കോടതിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ്.
34 വര്‍ഷം പഴക്കമുള്ള ഒരു കൈക്കൂലി കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒരുപച്ചക്കറി കച്ചവടക്കാരിയില്‍ നിന്ന് 20 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
ഹവില്‍ദാര്‍ സുരേഷ് പ്രസാദ് എന്നയാളാണ് സഹര്‍സ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ച് പച്ചക്കറിക്കച്ചവടക്കാരിയില്‍ നിന്ന് 1990 മെയ് ആറിന് 20 രൂപ കൈക്കൂലി വാങ്ങിയത്. അന്നത്തെ സ്റ്റേഷന്‍ ഓഫീസര്‍ ഇയാളെ അറസ്റ്റ് ചെയ്‌തു. സീതാദേവി എന്ന സ്‌ത്രീയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത് എന്നതും കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കോടതിയില്‍ ഹാജരായില്ല:
അറസ്റ്റ് ചെയ്‌ത വേളയില്‍ ലഖിസരായി ജില്ലയിലെ ബര്‍ഹിയിലുള്ള ബിജോയി ഗ്രാമത്തില്‍ മഹേഷ് കുണ്ഡ് എന്ന വിലാസമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഒരിക്കലും കോടതിയില്‍ ഹാജരായില്ല. വ്യാജവിലാസം നല്‍കിയതിനാല്‍ തന്നെ ആരും കണ്ടുപിടിക്കില്ലെന്നും ഇയാള്‍ കരുതി.
1999ല്‍ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു:
നിരവധി തവണ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ കോടതിയില്‍ ഹാജരായില്ല. കോടതി 1999ല്‍ ഇയാളുടെ ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ ജപ്‌തി നടപടികള്‍ക്കും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. അത് കൊണ്ട് തന്നെ അറസ്റ്റ് ചെയ്യാനുമായില്ല. അന്വേഷണത്തിനിടെ സര്‍വീസ് ബുക്ക് പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ വ്യാജ വിലാസമാണ് നല്‍കിയിരുന്നതെന്ന് വ്യക്തമായത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒടുവില്‍ ഇയാളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ സഹര്‍സയിലെ പ്രത്യേക ജഡ്‌ജി സുദേഷ് ശ്രീവാസ്‌തവ ബിഹാര്‍ ഡിജിപിയോട് ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
20 രൂപ കൈക്കൂലി കേസില്‍ 34 വര്‍ഷത്തിന് ശേഷമുണ്ടായിരിക്കുന്ന ഈ കോടതി നടപടി കുറ്റവാളികള്‍ക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. എങ്കിലും ഇത് ചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇത്രയും വര്‍ഷത്തിന് ശേഷം സീതാദേവിക്ക് എങ്ങനെ നീതി നല്‍കാനാകുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
Also Read: അതിക്രമം നേരിടുന്നവരാണോ? ദേശീയ വനിത കമ്മിഷനിൽ ഓൺലൈനായി പരാതി നൽകാം; നടപടിക്രമങ്ങൾ ഇത്രമാത്രം