ബിഹാര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ ബിഹാറിൽ പര്യടനം ആരംഭിച്ചു. ഇന്‍ഡ്യ സഖ്യം ഏറെ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സമയത്താണ് യാത്ര ബിഹാറില്‍ എത്തുന്നത്. നിതീഷ് കുമാർ മഹാഗഡ്‌ബന്ധൻ (കോൺഗ്രസ്-ജെഡിയു-ആർജെഡി) മുന്നണി വിട്ട സാഹചര്യത്തിൽ ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടി നേതാക്കളെ ബിഹാറിലെ റാലികളിൽ ഉൾപ്പെടെ പങ്കെടുപ്പിച്ച് മുന്നണി ഒറ്റക്കെട്ടാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
കിഷൻഗഞ്ചിലെ ഇന്നത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തതിന് ശേഷം, തൊട്ടടുത്ത ജില്ലയായ പൂർണിയയിൽ കോൺഗസ് മഹാറാലി സംഘടിപ്പിക്കും. അടുത്ത ദിവസം കതിഹാറിൽ മറ്റൊരു റാലിയും നടക്കുമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കിൽ അഹമ്മദ് ഖാൻ അറിയിച്ചു. ബിഹാറില്‍ കോൺഗ്രസിന്‍റെ സഖ്യകക്ഷിയായ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവർ യാത്രയിൽ പങ്കെടുത്തേക്കും. കൂടാതെ, സിപിഎം, സിപിഐ തുടങ്ങി പാർട്ടികളെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട് (This is Gandhi's first visit to Bihar since the assembly poll campaign of 2020). സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യയെ പൂർണിയയിലെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സംസ്ഥാന കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
2020-ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ ബിഹാർ സന്ദർശനമാണിത്. മുസ്‌ലീം ജനസംഖ്യ കൂടുതലുള്ള ജില്ലയായ കിഷൻഗഞ്ച് വഴിയാണ് പര്യടനം. ബസിലും, കാറിലും, പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. യാത്രയെ വന്‍ വിജയമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.