ETV Bharat / bharat

ബെംഗളുരു കുടിവെള്ള പ്രതിസന്ധി; ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് തടാകങ്ങളിലേക്ക് ഒഴുക്കി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ ശ്രമം

author img

By ETV Bharat Kerala Team

Published : Mar 10, 2024, 3:29 PM IST

വരണ്ട തടാകങ്ങളിലേക്ക് ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് ഒഴുക്കി ഭൂഗര്‍ഭ ജലവിതാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി ബെംഗളുരു. ഇതിന് പുറമെ ഇത്തരത്തിലുള്ള വെള്ളം വീണ്ടും ശുദ്ധീകരിച്ച് വിതരണം ചെയ്‌തും ജലക്ഷാമം മറികടക്കാന്‍ നീക്കം.

Bengaluru  Water Crisis  Treated Water  Replenish Groundwater
Bengaluru Water Crisis: Treated Water To Be Filled In Drying Lakes To Replenish Groundwater

ബെംഗളുരു: നഗരത്തിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ നടപടികളുമായി അധികൃതര്‍. വറ്റിയ തടാകങ്ങളിലും നദികളിലും നിത്യവും 13000 ലക്ഷം ലിറ്റര്‍ ജലമെത്തിക്കാനാണ് പദ്ധതി. ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച ശേഷം നദികളിലേക്ക് ഒഴുക്കാനാണ് ആലോചന(Bengaluru).

നഗരത്തിലെ അന്‍പത് ശതമാനം കുഴല്‍ക്കിണറുകളും വരണ്ടു കഴിഞ്ഞു. പുനഃസൃഷ്‌ടിച്ച തടാകതീരത്ത് കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച വെള്ളം ആധുനിക സാങ്കേതികതകളിലൂടെ നിര്‍മിച്ച ജല പ്ലാന്‍റുകള്‍ വഴി വീണ്ടും ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് ബെംഗളുരു ജലവിതരണ വകുപ്പ് വ്യക്തമാക്കി. പദ്ധതിയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കൈകോര്‍ക്കുന്നുണ്ടെന്ന് ബെംഗളുരു ജലഅതോറിറ്റി ചെയര്‍മാന്‍ രാം പ്രശാന്ത് മനോഹര്‍ വ്യക്തമാക്കി. നിത്യവും 2030 ദശലക്ഷം ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ എത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ(Water Crisis).

കൊമ്പഗഡെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദേവനഹള്ളി മേഖലയില്‍ ജലസേചന വകുപ്പ് ഇത്തരത്തില്‍ കോട്ടെ തടാകത്തില്‍ നിന്ന് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നുണ്ട്( Treated Water).

പദ്ധതിയുടെ ഭാഗമായി ബെല്ലാണ്ടൂര്‍, വാര്‍ത്തൂര്‍, നയാണ്ടഹള്ളി, ഹെറോഹള്ളി, ആറ്റൂര്‍, ജാക്കൂര്‍ തടാകങ്ങളില്‍ ആണ് ആദ്യമായി പരീക്ഷണം നടത്തുക. ബെംഗളുരു നഗരത്തില്‍ നിത്യവും 21000 ലക്ഷം ലിറ്റര്‍ ശുദ്ധജലം ആവശ്യമുണ്ട്. ഇതില്‍ 14500 ലക്ഷം വെള്ളം കാവേരിയില്‍ നിന്ന് ലഭിക്കും. ജൂലൈ അവസാനം വരെ ഉപയോഗിക്കാനുള്ള വെള്ളം അണക്കെട്ടുകളില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്( Replenish Groundwater).

80000 ലക്ഷം ഘന അടി വെള്ളമാണ് മാര്‍ച്ച് മുതല്‍ മെയ് വരെ നഗരത്തില്‍ ആവശ്യമുള്ളത്. 34 ഘനയടി മാത്രമാണ് അണക്കെട്ടുകളില്‍ ഉള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കിയുള്ള ജലം കുഴല്‍ക്കിണറുകളില്‍ നിന്നാണ് ലഭിക്കുന്നത്.

250 എംഎല്‍ഡി വെള്ളത്തിന്‍റെ ദൗര്‍ലഭ്യം മഴയില്ലാത്തത് കൊണ്ട് ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ കുറവ് മൂലം സംഭവച്ചിതാണ്. ഇതിന് പുറമെ ഭൂഗര്‍ഭ ജല ചൂഷണവും ഇതിന് ആക്കം കൂട്ടി. ഇതിനിടെ വാട്ടര്‍ ടാങ്കറുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഈമാസം പതിനഞ്ച് വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ ജലവിതരണക്കാര്‍ മുന്നോട്ട് വരട്ടെയെന്ന് കരുതിയാണ് നടപടി. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1530 വാട്ടര്‍ ടാങ്കറുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

സ്വാകാര്യ വാട്ടര്‍ മാഫിയയെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ടാങ്കറുകളെ നിയന്ത്രിക്കാന്‍ വേറെയും നടപടികളെടുത്തിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി കൂടിയായ ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.

അതേസമയം ബെംഗളുരുവിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ബിജെപി നാളെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. അവര്‍ എന്തെങ്കിലും മികച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ അക്കാര്യം തങ്ങള്‍ പരിഗണിക്കാം എന്നാണ് ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇതിനോട് പ്രതികരിച്ചത്.

Also Read; തുള്ളി കുടിക്കാനില്ലെങ്ങും; ബെംഗളൂരുവിന് ദാഹിക്കുന്നു, സർക്കാറിന് സമര മുന്നറിയിപ്പുമായി ബിജെപി നേതാക്കള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.