ETV Bharat / bharat

ലൈസന്‍സില്ലാതെ ബൈക്ക് യാത്ര, ഒറ്റദിവസം കൊണ്ട് 1500 വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി

author img

By ETV Bharat Kerala Team

Published : Feb 2, 2024, 12:22 PM IST

ബെംഗളൂരു നഗരത്തിലെ ട്രാഫിക് നിയമലംഘനം: ലൈസന്‍സ് കൈവശമില്ലാതെ ഇരുചക്ര വാഹനം ഉപയോഗിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പിഴയിട്ട് ബെംഗളൂരു ട്രാഫിക് പൊലീസ്.

Bengaluru Traffic Police  Bengaluru Traffic Police Fine  ബെംഗളൂരു ട്രാഫിക് പൊലീസ്  ബെംഗളൂരു ട്രാഫിക് പൊലീസ് പിഴ
Bengaluru Traffic Police Fine

ബെംഗളൂരു: ലൈസന്‍സ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച 1,500-ലധികം വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പിഴയിട്ട് ബെംഗളൂരു ട്രാഫിക് പൊലീസ് (Bengaluru Traffic Police). നഗരത്തില്‍ അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഒരുദിവസം കൊണ്ടാണ് ഇത്രയും പേര്‍ക്കെതിരായ നടപടി.

സമീപകാലത്തായി നഗരത്തിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ബൈക്കില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി ബെംഗളൂരു സൗത്ത് ഡിവിഷന്‍ ട്രാഫിക് ഡിസിപി ശിവപ്രകാശ് ദേവരാജ് പറഞ്ഞു (Bengaluru South Division Traffic Police). ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രത്യേക അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി സ്വീകരിച്ചത്. മേഖലയിലെ 150ല്‍ അധികം സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പരിശോധനയില്‍ ലൈസന്‍സ് കൈവശമില്ലാതെ ഇരുചക്ര വാഹനം ഉപയോഗിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമലംഘനം ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കുമെന്ന മുന്നറിയിപ്പും മാതാപിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയതായും ഡിസിപി ശിവപ്രകാശ് ദേവരാജ് അറിയിച്ചു.

Also Read : Action Against TTF Vasan | ബൈക്ക് അഭ്യാസത്തിനിടെ അപകടം ; പ്രമുഖ യൂട്യൂബറുടെ ലൈസന്‍സ് റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.