ETV Bharat / bharat

ബെംഗളൂരു റേവ് പാർട്ടി കേസ് ; തെലുഗു നടി ഹേമയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു - CCB Arrests Actress Hema

റേവ് പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചെന്നാരോപിച്ച് അറസ്‌റ്റിലായ തെലുഗു നടി ഹേമയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. മയക്കുമരുന്ന് കഴിച്ചിട്ടില്ലെന്ന് പറഞ്ഞ് വീഡിയോ ഉണ്ടാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ്.

RAVE PARTY CASE  TELUGU ACTRESS ARRESTED  DRUGS CASE  BENGALURU
Actress Hema sent to 14 days judicial custody (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 9:19 AM IST

CCB ARRESTS ACTRESS HEMA (ETV Bharat)

ബെംഗളൂരു : കർണാടകയിലെ ഹെബ്ബഗോഡിയിൽ സംഘടിപ്പിച്ച റേവ് പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചെന്നാരോപിച്ച് തെലുഗു നടി ഹേമയെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്‌റ്റ് ചെയ്‌തു. തുടർന്ന് നടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി കോടതിയിൽ ഹാജരാക്കി. നടിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാൻ നാലാം അഡീഷണൽ സിവിൽ ജഡ്‌ജി ഉത്തരവിട്ടു.

താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല, പിറന്നാൾ പാർട്ടി കേക്ക് മുറിച്ച ഉടൻ തന്നെ അവിടെ നിന്നും താൻ പോയി. അന്ന് എനിക്ക് ടെസ്‌റ്റ് ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ടെസ്‌റ്റ് നടത്തിയെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതിയിൽ ഹാജരാക്കുന്നതിനിടെ നടി ഹേമ പറഞ്ഞു.

ആരോഗ്യനില മോശമായതിനാൽ അന്വേഷണത്തിന് ഒരാഴ്‌ചത്തെ സമയം നൽകണമെന്ന് ഹേമ സിസിബി പൊലീസിനോട് നേരത്തെ അഭ്യർഥിച്ചിരുന്നു. അതിനാൽ, ജൂൺ 1 ന് ഹാജരാകാൻ രണ്ടാമത്തെ നോട്ടീസ് നൽകി. ഹിയറിംഗിന് ഹാജരാകാത്തതിനെത്തുടർന്ന് മൂന്നാമത്തെ നോട്ടീസ് നൽകിയതിന് ശേഷം ഹേമ ഇന്നലെ (ജൂൺ 3) അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഇതിന് പിന്നാലെയാണ് നടിയെ സിസിബി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ചോദ്യം ചെയ്യലിൽ നടിക്കെതിരായ ആരോപണങ്ങൾക്ക് മതിയായ മറുപടി അവർ നൽകിയിരുന്നില്ല. റേവ് പാർട്ടി സംഘടിപ്പിക്കുന്നതിൽ നടിയുടെ പങ്ക് പ്രധാനമായിരുന്നു. കൂടാതെ, മയക്കുമരുന്ന് കഴിച്ചിട്ടില്ലെന്ന് പറഞ്ഞ് വീഡിയോ ഉണ്ടാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

മാത്രമല്ല റേവ് പാർട്ടിക്ക് മയക്കുമരുന്ന് വിതരണം ചെയ്‌ത ഡിജെ ഹള്ളി സ്വദേശി ഇമർ ഷെരീഫും അറസ്‌റ്റിലായി. പാർട്ടിയിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ഷെരീഫിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് പലതരത്തിലുള്ള മയക്കുമരുന്നുമായി അയാൾ പാർട്ടിക്ക് വന്നിരുന്നു. ശേഷം പാർട്ടിയുടെ സംഘാടകർക്ക് മയക്കുമരുന്ന് നൽകി. പ്രതി ഷെരീഫിൻ്റെ പക്കൽ നിന്ന് 40 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തതായും സിസിബി പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ജിഎം ഫാം ഹൗസിൽ ജന്മദിനത്തിൻ്റെ പേരിൽ സംഘടിപ്പിച്ച റേവ് പാർട്ടിയിൽ 250 ലധികം പേർ പങ്കെടുത്തു. ആന്ധ്രയിലെ നിരവധി നടിമാരും വ്യവസായികളും പാർട്ടിയിൽ ഉണ്ടായിരുന്നു. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സിസിബി റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ 6 പേരെ അറസ്‌റ്റ് ചെയ്‌തു. പാർട്ടിയിൽ പങ്കെടുത്തവരിൽ 86 പേർ മയക്കുമരുന്ന് കഴിച്ചതായി സ്ഥിരീകരിച്ചു. ഹേമയും മയക്കുമരുന്ന് കഴിച്ചതായി സ്ഥിരീകരിച്ചുവെന്ന് അധികൃതർ പറഞ്ഞു.

ALSO READ : റേവ് പാർട്ടി: പങ്കെടുത്തവരില്‍ തെലുഗു സഹനടിയും; ബെംഗളൂരുവില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.