ETV Bharat / bharat

ചുമടുമായെത്തിയ കര്‍ഷകനെ വിലക്കി; സെക്യൂരിറ്റിയെ പിരിച്ചുവിട്ട് ‘നമ്മ മെട്രോ’ - മെട്രോയിൽ കർഷകനെ അപമാനിച്ചു

കർഷകനെ അപമാനിക്കുന്ന മെട്രോ ജീവനക്കാരുടെ പെരുമാറ്റം ഒരു യാത്രക്കാരന്‍ തന്‍റെ മൊബൈൽ ഫോണിൽ എടുത്തിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

namma metro Bengaluru Metro staff നമ്മ മെട്രോ ബംഗളൂരു മെട്രോയിൽ കർഷകനെ അപമാനിച്ചു രാജാജിനഗർ മെട്രോ സ്‌റ്റേഷന്‍
Bengaluru Metro staff stopped a farmer for wearing dirty clothes
author img

By ETV Bharat Kerala Team

Published : Feb 26, 2024, 4:38 PM IST

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ‘നമ്മ മെട്രോ’യിൽ കർഷകനെ അപമാനിച്ചതായി ആരോപണം. നഗരത്തിലെ രാജാജിനഗർ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. സംഭവം വിവാദമായതോടെ കര്‍ഷകനെ മെട്രോയില്‍ കയറുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് നമ്മ മെട്രോ. ഫെബ്രുവരി 18ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയുടെ നടപടി.

മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് പറഞ്ഞ് ഒരു കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് (Namma Metro).

ഫെബ്രുവരി 18ന് രാജാജിനഗർ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും വെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തിയ കര്‍ഷകനെയാണ് മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെക്ക് പോയിന്‍റില്‍ തടഞ്ഞു നിര്‍ത്തിയത്. കൈയില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടുകൂടി കര്‍ഷകനെ തിരിച്ചയക്കാനുള്ള ഉദ്യോഗസ്ഥന്‍റെ ശ്രമം യാത്രക്കാരും എതിര്‍ത്തു.

കർഷകനെ അപമാനിക്കുന്ന മെട്രോ ജീവനക്കാരുടെ പെരുമാറ്റം ഒരു യാത്രക്കാരന്‍ തന്‍റെ മൊബൈൽ ഫോണിൽ എടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കർഷകനെ കടത്തിവിടാത്തത് കണ്ട് മറ്റുയാത്രികര്‍ മെട്രോ സ്റ്റേഷനിലെ ജീവനക്കാരോട് ക്ഷുഭിതരാകുകയായിരുന്നു. വിഡിയോയില്‍ യാത്രക്കാരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ഒടുവിൽ ജീവനക്കാരെ ഗൗനിക്കാതെ സഹയാത്രികർ തന്നെ കർഷകനെ മെട്രോയില്‍ കയറ്റുകയായിരുന്നു (Bengaluru Metro staff stopped a farmer for wearing dirty clothes).

കർഷകന്‍ യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ചട്ടങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്നും, പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കയറാന്‍ അനുവദിക്കാത്തതെന്നും ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് വാദിക്കുന്നു. ഒടുവിലാണ് മെട്രോയിൽ കയറാൻ കര്‍ഷകന് ഇയാള്‍ അനുമതി നല്‍കുന്നത്.

സംഭവം വിവാദമായതോടെ എക്‌സ് അക്കൗണ്ടുകളിലടക്കം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരെ നിരവധി ഹാഷ്‌ടാഗുകളും പ്രചരിക്കാന്‍ തുടങ്ങി. വിഐപികൾക്ക് മാത്രമാണോ മെട്രോ സേവനം ഉള്ളതെന്ന ഹാഷ് ടാഗുകളോടെയാണ് പൊതുജനങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.

''നല്ല വസ്ത്രം ധരിച്ചാൽ മാത്രമേ മെട്രോയ്ക്കുള്ളിൽ പ്രവേശിപ്പിക്കൂ? പാവപ്പെട്ടവർക്ക് മെട്രോ യാത്രാ സേവനം ലഭിക്കില്ലേ?'' സമൂഹമാധ്യമങ്ങളിൽ പൊതുജനങ്ങൾ ചോദിച്ചു. കർഷകനെ മെട്രോയിൽ കയറാൻ അനുവദിക്കാത്ത രാജാജിനഗർ മെട്രോ ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ പൊതുജനങ്ങൾ രോഷം പ്രകടിപ്പിച്ചു.

പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്ന ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ആരോപണ വിധേയരായ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടതായി അറിയിച്ചു.

'നമ്മ മെട്രോ ഒരു പൊതുഗതാഗത സംവിധാനമാണ്. രാജാജിനഗർ മെട്രോ സ്‌റ്റേഷനിലെ സംഭവം അന്വേഷിക്കുകയും, സംഭവസമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ സൂപ്പർവൈസര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്‌തു . യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബിഎംആർസിഎൽ ഖേദിക്കുന്നു'. എന്നായിരുന്നു ബിഎംആർസിഎൽ തങ്ങളുടെ എക്‌സിൽ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.