ETV Bharat / bharat

രാമേശ്വരം കഫേ സ്ഫോടനക്കേസ്; തുമാകൂര്‍, ബല്ലാരി പ്രദേശങ്ങളില്‍ അന്വേഷണ സംഘത്തിന്‍റെ പരിശോധന - രാമേശ്വരം കഫേ

പ്രതി തുമാക്കൂർ വഴി ബല്ലാരി ബസ് സ്റ്റേഷനിൽ എത്തിയ ശേഷം ഇവിടെ നിന്ന് ഭട്‌കലിലേക്ക് പോയതായാണ് അന്വേഷണ സംഘത്തിന്‍റെ അനുമാനം.

Rameshwaram cafe  Rameshwaram cafe blast  രാമേശ്വരം കഫേ സ്ഫോടനക്കേസ്  രാമേശ്വരം കഫേ  NIA
Bengaluru Cafe Blast Case: NIA, Police Conducted Search Operations In Tumakur and Ballari
author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:22 PM IST

ബല്ലാരി : രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ അന്വേഷണം തുമാകൂര്‍, ബല്ലാരി എന്നീ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തുമാകൂറിലും ബല്ലാരിയിലും എത്തിയിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഐഎയും കര്‍ണാടക പൊലീസും ഇവിടേക്ക് അന്വേഷണത്തിനായി എത്തിയത്.

ബെംഗളൂരു പൊലീസിന്‍റെയും ജില്ലാ പൊലീസ് ഓഫീസർമാരുടെയും സംഘം ഇന്നലെ (06-03-2024) തുമാക്കൂറിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചു. തുമക്കൂർ കോർപറേഷന്‍റെ സിസിടിവി കൺട്രോൾ റൂമിലെത്തിയും സംഘം വിവരങ്ങൾ ശേഖരിച്ചു. തുമാക്കൂരിലെ റോഡുകള്‍ ബസ് സ്റ്റാൻഡുകളുൾപ്പെടെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് രാത്രിയോളം നീണ്ട അന്വേഷണമാണ് സംഘം നടത്തിയത്.

ബെംഗളൂരുവിൽ നിന്ന് രണ്ട് കാറുകളിലായി ബല്ലാരിയിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ബല്ലാരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രി മുഴുവൻ പരിശോധന നടത്തി. പ്രതി തുമാക്കൂർ വഴി ബല്ലാരി ബസ് സ്റ്റേഷനിൽ എത്തിയ ശേഷം, ബല്ലാരി ബസ് സ്റ്റേഷനിൽ നിന്ന് ഗോകർണ ബസിൽ കയറി മന്ത്രാലയ(റായിച്ചൂർ)യിൽ നിന്ന് ഭട്‌കലിലേക്ക് (ഉത്തർ കന്നഡ) പോയതായാണ് അനുമാനം. ബല്ലാരി പൊലീസും തുമാകൂർ പൊലീസും എൻഐഎ സംഘത്തിന് സഹായത്തിനെത്തിയിരുന്നു.

മാർച്ച് 1 ന് ആണ് ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. തൊപ്പിയും കണ്ണടയും മാസ്‌കും ധരിച്ച ഒരാൾ രാവിലെ 11.30 ഓടെ കഫേയിലേക്ക് കയറുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ കഫേയില്‍ സ്ഥാപിച്ച ഐഇഡി ഘടിപ്പിച്ച ബാഗ് ആണ് പൊട്ടിത്തെറിച്ചത് എന്നാണ് അനുമാനം.

അതിനിടെ, പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും ചേർന്നാണ് സ്ഫോടനക്കേസ് അന്വേഷിക്കുന്നത്.

Also Read :ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.