ETV Bharat / bharat

ബംഗാളില്‍ പോര് തുടരുന്നു: പോലീസുകാര്‍ ഉടന്‍ രാജ്ഭവന്‍ പരിസരം വിടണമെന്ന് ഗവര്‍ണര്‍ - GOVERNOR ORDERS TO VACATE RAJBHAVAN

പൊലീസുകാർ ഉടൻ രാജ്‌ഭവൻ വിടണമെന്ന് ഉത്തരവിറക്കി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്.സുവേന്ദു അധികാരിയെ രാജ്‌ഭവനിൽ പൊലീസുകാർ തടഞ്ഞതിനു പിന്നാലെയാണ് ഗവർണറുടെ നടപടി. രാജ് ഭവന്‍ പരിസരത്ത് നിന്നും ഉടൻ ഒഴിയാന്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

BENGAL GOVERNOR C V ANANDA BOSE  ANANDA BOSE TO VACATE RAJ BHAVAN  സി വി ആനന്ദ ബോസ്  സുവേന്ദു അധികാരി
West Bengal Governor C V Ananda Bose (ANI Photo)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 12:54 PM IST

കൊൽക്കത്ത: രാജ്‌ഭവനിലെ പൊലീസുകാരോട് സ്ഥലം വിടാൻ ഉത്തരവിട്ട് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. രാജ്ഭവൻ്റെ നോർത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്‌റ്റ് 'ജൻ മഞ്ച്' എന്ന പേരിൽ പൊതു ഇടമാക്കി മാറ്റാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഓഫിസർ ഇൻ-ചാർജ് ഉൾപ്പെടെയുള്ളവരോട് രാജ്‌ഭവൻ പരിസരത്ത് നിന്ന് ഉടൻ സ്ഥലം ഒഴിയാൻ നിർദേശം നൽകിയതായാണ് വിവരം. ആനന്ദ ബോസിനെ സന്ദർശിക്കാനായി എത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ രാജ്‌ഭവനിൽ പ്രവേശിക്കുന്നതിനിടെ പൊലീസുകാർ തടഞ്ഞതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം. തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കിരയായവരുമായി രാജ്ഭവനിലെത്തി ഗവര്‍ണറെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് നിരോധനാജ്ഞ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് സുവേന്ദു അധികാരിയേയും സംഘത്തേയും തടഞ്ഞത്.

തങ്ങള്‍ക്ക് സന്ദര്‍ശന അനുമതിയുണ്ടെന്ന് അറിയിച്ചിട്ടും ബിജെപി നേതാക്കളെ പോലീസ് തടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ പോലീസിനോട് സ്ഥലം വിടാന്‍ നിര്‍ദേശം നല്‍കിയത്.ഓഫീസര്‍ ഇന്‍ചാര്‍ജ് അടക്കമുള്ളവരോട് രാജ്ഭവന്‍ വിടാനാണ് നിര്‍ദേശിച്ചത്.

ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളെപ്പറ്റി പഠിക്കാന്‍ ബി ജെപി നിയോഗിച്ച നാലംഗ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതിനു തൊട്ടു പുറകെയാണ് ഗവര്‍ണറുടെ നീക്കം.രവി ശങ്കര്‍ പ്രസാദും ബിപ്ലവ് ദേവും അടക്കമുള്ള സംഘം രണ്ടു ദിവസം അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഇരകളുമായി ആശയ വിനിമയം നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ബിജെ പി പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുമ്പോഴും മുഖ്യമന്ത്രിക്ക് മൗനമാണെന്ന് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചിരുന്നു. "വോട്ട് ചെയ്ത ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പലരും ഭീഷണിയില്‍ കഴിയുകയാണ്. ന്യൂനപക്ഷ സമുദായക്കാരായ പ്രവര്‍ത്തകരേയും തൃണമൂല്‍ വെറുതേ വിടുന്നില്ല. ഈദ് ആഘോഷിക്കാന്‍ പോലുമാകാതെ അവരൊക്കെ ആശങ്കയില്‍ കഴിയുകയാണ്. സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും ഒക്കെ ആക്രമിക്കപ്പെടുന്നു. ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ ബിജെപി ബാധ്യസ്ഥരാണ്. ഇവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കാന്‍ ലീഗല്‍ സെല്‍ ഹൈക്കോടതിയെ സമീപിക്കും. " രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Also Read: ബംഗാള്‍ ഗവർണർക്കെതിരെയുള്ള പീഡന പരാതി; അന്വേഷണ സംഘത്തെ രൂപീകരിച്ചു, രാജ്ഭവനോട് സിസിടിവി ദൃശ്യങ്ങൾ തേടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.