ETV Bharat / bharat

'ബലാത്സംഗം മാനവരാശിക്ക് മേലുള്ള ശാപം'; 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ' പാസാക്കി ബംഗാള്‍ നിയമസഭ - BENGAL PASSES APARAJITA BILL - BENGAL PASSES APARAJITA BILL

ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യപരിവര്‍ത്തനം ആവശ്യമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

APARAJITA BILL  ANTI RAPE BILL  OPPOSITION BJP  BHARATIYA NAGARIK SURAKSHA SANHITA
Mamata banerji (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 3, 2024, 8:03 PM IST

കൊല്‍ക്കത്ത: ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ' പശ്ചിമ ബം​ഗാൾ നിയമസഭ ഏകകണ്‌ഠമായി പാസാക്കി. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്‌താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്‌ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്‌ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു.

പ്രതിപക്ഷം പൂര്‍ണമായും ബില്ലിനെ പിന്തുണച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഭരണപക്ഷം അംഗീകരിച്ചില്ല. ചരിത്രപരവും മാതൃകാപരവും എന്നാണ് ബില്ലിനെ മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത 2023-ലെ പഴുതുകള്‍ അടയ്ക്കാനാണ് ഇത്തരമൊരു നിയത്തിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.

ബലാത്സംഗം മാനവരാശിക്ക് മേലുള്ള ശാപമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യപരിവര്‍ത്തനം ആവശ്യമാണ്. താന്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രണ്ട് കത്തെഴുതിയെങ്കിലും മറുപടി കിട്ടിയില്ലെന്ന് മമത ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്‌ത്രീകളുടെ അന്തസ് ഉറപ്പാക്കാനാണ് ഈ ബില്‍. മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊല്‍ക്കത്ത കൂടുതല്‍ സുരക്ഷിതമാണെന്നും മമത അവകാശപ്പെട്ടു.

സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ 43 വര്‍ഷം മുമ്പ് ഐക്യരാഷ്‌ട്രസഭ ഒരു സമിതി രൂപീകരിച്ചിരുന്നുവെന്നും മമത ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളില്‍ 88 അതിവേഗ കോടതികളുണ്ട്. ഇതില്‍ 52 എണ്ണം സ്‌ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ കോടതികളിലായി മൂന്ന് ലക്ഷത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. അതിവേഗ കോടതികളില്‍ നിലവില്‍ ഏഴായിരം കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഓരോ പതിനഞ്ച് മിനിറ്റിലും ഒരു ബലാത്സംഗം എന്ന തോതില്‍ നടക്കുന്നു. ഇത്തരമൊരു ബില്‍ കൊണ്ടുവരുന്ന ആദ്യ നിയമസഭയാണ് പശ്ചിമബംഗാളിലേത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്മെന്‍റ് ബിൽ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്‌താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയതാലും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിചാരണ നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിര്‍ദേശിക്കുന്നു. ബിൽ സഭ പാസാക്കി ഉടൻ ​ഗവർണർക്ക് അയക്കും. ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്ന് മമ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ, ബം​ഗാളിൽ പ്രത്യേക നിയമ ഭേദ​​ഗതിയുടെ ആവശ്യമില്ലെന്നും നിലവിലെ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ടുതന്നെ ​ഗവർണർ ബില്ലിൽ ഒപ്പിടില്ലെന്ന് വ്യക്തമാണ്.

അതേസമയം, യുവഡോക്‌ടറുടെ കൊലപാതക കേസിലെ വീഴ്‌ചകൾ മറച്ചുവയ്ക്കാനാണ് തിരക്കിട്ടുള്ള സർക്കാർ നടപടിയെന്നും മുഖ്യമന്ത്രി മമത ബാനർജി മറ്റാരോടും ആലോചിക്കാതെയാണ് നിയമം കൊണ്ടുവരുന്നതെന്നും ബിജെപി വിമർശിച്ചു. ബിജെപി അംഗങ്ങൾ ഇന്ന് കറുത്ത ഷാളണിഞ്ഞാണ് സഭയിലെത്തിയത്.

പ്രതിപക്ഷാംഗങ്ങളായ ശിഖ ചാറ്റര്‍ജിയും അഗ്നിമിത്ര പോളും ബില്ലിനെക്കുറിച്ച് സഭയില്‍ സംസാരിച്ചതും ശ്രദ്ധേയമായി. തങ്ങളും ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ബലാത്സംഗത്തിലും കൂട്ടബലാത്സംഗത്തിലും ശിക്ഷിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്ല് നിയമമാകുന്നത് കാത്തിരിക്കുന്നു. അതേസമയം ധൃതിപിടിച്ച് ഇത്തരമൊരു ബില്ല് അവതരണം ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ എന്ത് കൊണ്ട് സഭയുടെ നിയമസമിതിക്ക് മുമ്പാകെ വച്ചില്ലെന്നും അദ്ദേഹം ആരാഞ്ഞു.

Also Read: നിലവിലുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കൂ'; മമത ബാനര്‍ജിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.