മംഗളൂരു (കർണാടക): ലോക്‌സഭ തെരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ട് രേഖപ്പെടുത്തി ബഞ്ചരുമല ഗ്രാമം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ഉൾഗ്രാമമാണ് ബഞ്ചരുമല. 111 വോട്ടർമാരുള്ള ഗ്രാമത്തില്‍ ഒരേയൊരു പോളിങ് ബൂത്താണ് ഉള്ളത്.
ഇന്നലെ (ഏപ്രില്‍ 26) വൈകുന്നേരം ആറ് മണിവരെയായിരുന്നു പോളിങ് എങ്കിലും രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ ഇവിടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ആദിവാസി കർഷകർ, ചെറുകിട വനമാലിന്യങ്ങൾ ശേഖരിക്കുന്നവർ എന്നിവരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. വൈദ്യുതിയോ ഗതാഗത സംവിധാനമോ ഇല്ലെങ്കിലും പശ്ചിമഘട്ട മലനിരകളിലെ വറ്റാത്ത ജലസ്രോതസുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ആളുകൾ വനത്തിനുള്ളിൽ അതിജീവിക്കുന്നത്.
മുടിഗെരെ വഴി ബസില്‍ യാത്രചെയ്‌തോ വനത്തിലൂടെ എട്ട് കിലോമീറ്റർ നടന്നോ വേണം ആളുകള്‍ക്ക് താലൂക്ക് ആസ്ഥാനമായ ബെൽത്തങ്ങാടിയിലെത്താൻ. എന്നിരുന്നാലും തങ്ങളുടെ മൗലിക അവകാശമായ വോട്ട് രേഖപ്പെടുത്തിയതായി അവര്‍ ഉറപ്പാക്കി.
'അസൗകര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പരാതിയില്ല. പട്ടണങ്ങൾക്ക് നൽകുന്ന എല്ലാ സൗകര്യങ്ങളും എല്ലാ ഗ്രാമങ്ങൾക്കും നൽകാനാവില്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു. എന്നിരുന്നാലും, അത് ഞങ്ങളെ വോട്ടുചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ല. 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 500 വോട്ടർമാരോ അതിലധികമോ വോട്ടർമാരുമുണ്ടായേനെ എന്ന് എനിക്ക് ഉറപ്പുണ്ട് ഗ്രാമവാസിയായ ആനി മലേക്കുഡിയ പറയുന്നു'.
ALSO READ: വോട്ട് ചെയ്യാന്‍ ഒന്നിച്ചെത്തി ഒരേ കുടുംബത്തിലെ 85 പേർ; വോട്ടിനോടുള്ള ആദരവെന്ന് കുടുംബം