ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച സാഹചര്യത്തിൽ 4,096 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ അതീവ ജാഗ്രത നിർദേശം നൽകി സുരക്ഷാസേന. ബംഗ്ലാദേശ് കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നീക്കം. അതിർത്തിയിൽ എല്ലാ യൂണിറ്റുകളും പരമാവധി ജാഗ്രത പുലർത്തുന്നതായി ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
'ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യം മുതലെടുത്ത് ഇന്ത്യാ വിരുദ്ധര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്' ഉദ്യോഗസ്ഥർ പറഞ്ഞു. ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ധാക്ക വിട്ട് മണിക്കൂറുകൾക്കകമാണ് മുന്നറിയിപ്പ്.
ജാഗ്രത നിർദേശം നൽകിയതിന് പുറമെ, അതിർത്തി സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നതിനായി ബിഎസ്എഫ് ആക്‌ടിങ് ഡയറക്‌ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയും മുതിർന്ന ഉദ്യോഗസ്ഥരും കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍: ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി ജയശങ്കർ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
#WATCH | The Cabinet Committee on Security (CCS) met today at 7, Lok Kalyan Marg. In the meeting, PM Modi was briefed about the situation in Bangladesh. pic.twitter.com/oTzFp9w6WX
— ANI (@ANI) August 5, 2024
ട്രാൻസുകൾ റദ്ദാക്കി: ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന നിരവധി ട്രാൻസുകൾ റെയിൽവേ മന്ത്രാലയം ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള 13109/13110 കൊൽക്കത്ത - ധാക്ക - കൊൽക്കത്ത മൈത്രീ എക്‌സ്‌പ്രസ് ജൂലൈ 19 മുതൽ ഓഗസ്‌റ്റ് 6 വരെ റദ്ദാക്കിയതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതുപോലെ ബംഗ്ലാദേശ് ഉടമസ്ഥതയിലുള്ള 13107/13108 കൊൽക്കത്ത - ധാക്ക - കെഒഎഎ, മൈത്രി എക്‌സ്‌പ്രസ്, 13129/13130 കൊൽക്കത്ത - ഖുൽന - കൊൽക്കത്ത, ബന്ധൻ എക്‌സ്‌പ്രസും റെയിൽവേ ഓഗസ്‌റ്റ് 6 വരെ റദ്ദാക്കി. ”
13131/13132 ധാക്ക - ന്യൂ ജൽപായ്‌ഗുരി - ധാക്ക, മിതാലി എക്‌സ്‌പ്രസും ജൂലൈ 21 മുതൽ റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ട്രെയിനിന്‍റെ റേക്ക് ബംഗ്ലാദേശിലാണ്,” എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കൊൽക്കത്ത - ധാക്ക - കൊൽക്കത്ത മൈത്രീ എക്‌സ്‌പ്രസ് കൊൽക്കത്തയിൽ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുറപ്പെടും, അത് ധാക്കയിൽ നിന്ന് ബുധനാഴ്‌ചയും ശനിയാഴ്‌ചയും പുറപ്പെടും എന്നും അധികൃതർ വ്യക്തമാക്കി.
ധാക്കയിലെ യുഎസ് പൗരന്മാർക്ക് ജാഗ്രത നിർദേശം: യുഎസ് പൗരന്മാർ സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കണമെന്നും, അമേരിക്കയിലേക്ക് മടങ്ങുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും എംബസി പറഞ്ഞു. സർക്കാർ പരിവർത്തനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ കൂടുതൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.