കൊൽക്കത്ത: ബംഗ്ലാദേശ് എംപി അൻവറുൾ അസിം അനാറിന്‍റെ കൊലപാതകക്കേസിലെ മുഖ്യപ്രതി മുഹമ്മദ് സിയാം ഹുസൈനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. നേപ്പാള്‍ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് അയച്ച പ്രതിയെ പശ്ചിമ ബംഗാള്‍ സിഐഡിയാണ് ചോദ്യം ചെയ്യുന്നത്. ശരീരഭാഗങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തുന്നതിനായി നേരത്തെ മുഹമ്മദ് സിയാം ഹുസൈനെ കൊൽക്കത്തയ്ക്ക് സമീപമുള്ള ന്യൂ ടൗണിലെ ഫ്ലാറ്റിൽ തെളിവെടുപ്പിനായി എത്തിച്ചിരുന്നു.
"ഞങ്ങൾ ഹുസൈനെ ചോദ്യം ചെയ്യുകയാണ്. ബംഗ്ലാദേശ് എംപിയുടെ ശരീരഭാഗങ്ങൾ കണ്ടെത്താനായി ന്യൂ ടൗണിലുളള ഫ്ലാറ്റിലേക്കും സമീപ പ്രദേശങ്ങളിലേക്കും അവനെ കൊണ്ടുപോയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനും ശ്രമിക്കുന്നുണ്ട്" സിഐഡി ഓഫീസർ പറഞ്ഞു.
ശനിയാഴ്‌ച വൈകുന്നേരം പശ്ചിമ ബംഗാളിലെത്തിച്ച പ്രതിയെ ബാരാസത്തിലെ ഒരു പ്രാദേശിക കോടതി 14 ദിവസത്തേക്ക് സിഐഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. ചികിത്സയ്ക്കായി മെയ് 12-നാണ് അൻവറുൾ അസിം അനാര്‍ കൊല്‍ക്കത്തയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പിന്നീട് കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥനായ ഗോപാൽ ബിശ്വാസ് എന്നയാള്‍ മെയ് 18-നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. മേയ് 13 ഡോക്‌ടറെ കാണാനായി പുറത്തുപോയ അൻവറുൾ അസിം അനാര്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി.
ALSO READ: ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു - Family Attempted Suicide