ETV Bharat / bharat

ബാബ സിദ്ദിഖിയുടെ മരണം: മകൻ്റെ ചിത്രം പ്രതികളിലൊരാളുടെ ഫോണിൽ കണ്ടെത്തിയതായി പൊലീസ്

ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയുടെ ചിത്രമാണ് ഫോണിൽ കണ്ടെത്തിയത്. ചിത്രം പങ്കുവച്ചത് സ്‌നാപ് ചാറ്റ് വഴിയാണെന്ന് പൊലീസ്.

BABA SIDDIQUE MURDER  ZEESHAN SIDDIQUE  ബാബ സിദ്ദിഖി മരണം  LATEST MALAYALAM NEWS
Zeeshan Siddique (PTI)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 1:45 PM IST

മുംബൈ: വെടിയേറ്റ് മരിച്ച മഹാരാഷ്‌ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിൻ്റെ ചിത്രം പ്രതികളിലൊരാളുടെ ഫോണിൽ കണ്ടെത്തിയതായി മുംബൈ പൊലീസ്. പ്രതികൾ ചിത്രം പങ്കുവച്ചത് സ്‌നാപ് ചാറ്റ് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതക കരാറിനെക്കുറിച്ച് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയ റാം കനോജിയ ഉൾപ്പെടെ അറസ്റ്റിലായിട്ടുളള പ്രതികളെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു വരികയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒളിവിൽ കഴിയുന്ന ശുഭം ലോങ്കറാണ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തുന്നതിനായി തന്നെ ആദ്യം സമീപിച്ചത്. ഒരു കോടി രൂപ നൽകാമെന്ന് ശുഭം പറഞ്ഞുവെന്നും കനോജിയ മൊഴി നല്‍കി. എന്നാല്‍ കനോജിയയെ കൃത്യം നടപ്പിലാക്കുന്നതിൽ നിന്ന് മാറ്റുകയും ഉത്തർപ്രദേശിൽ നിന്നുള്ള ചില ഷൂട്ടർമാരെ ശുഭം തെരഞ്ഞെടുക്കുകയും ചെയ്‌തു.

തുടർന്ന് ലോംകർ ധർമ്മ രാജ് കശ്യപ്, ഗുർനൈൽ സിങ്‌, ശിവകുമാർ ഗൗതം എന്നിവർ ഇതേറ്റെടുക്കുകയായിരുന്നു. അതേസമയം ഒളിവിൽക്കഴിയുന്ന ശുഭം ലോങ്കറിനും മറ്റ് പ്രതികളായ ശിവ് കുമാർ ഗൗതം, സീഷൻ അക്തർ എന്നിവർക്കുമായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: സല്‍മാനും ഷാരൂഖുമായി ഏറെ അടുപ്പം, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടി; അറിയാം ആരാണ് ബാബ സിദ്ദിഖി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.