ETV Bharat / bharat

അതീഖ്-അഷറഫ് കൊലപാതകം: ആസൂത്രിത ഗൂഢാലോചനയും പൊലീസ് കെടുകാര്യസ്ഥതയും തള്ളി ജുഡീഷ്യല്‍ കമ്മിഷന്‍ - Atiq Ashraf Killing

author img

By ETV Bharat Kerala Team

Published : Aug 2, 2024, 10:14 PM IST

രാഷ്‌ട്രീയക്കാരനായി മാറിയ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘം വെടി വച്ച് കൊല്ലുകയായിരുന്നു. പ്രയാഗ് രാജിലെ മെഡിക്കല്‍ കോളജിലേക്ക് ഇരുവരെയും പരിശോധനകള്‍ക്കായി കൊണ്ടു പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം.

അതീഖ്അഷറഫ് കൊലപാതകം  GANGSTERTURNED POLITICIAN  BSP MLA RAJU PAL  DILIP B BHOSALE
Atiq Ahmed (ETV Bharat)

ലഖ്‌നൗ: രാഷ്‌ട്രീയക്കാരനായി മാറിയ ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും കൊലപാതകത്തില്‍ ആസൂത്രിതമായ ഗൂഢാലോചനയോ പൊലീസിന്‍റെ അലംഭാവമോ ഇല്ലെന്ന് വ്യക്തമാക്കി ജുഡീഷ്യല്‍ കമ്മീഷന്‍. മഴക്കാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നലെയാണ് റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

അലഹബാദ് ഹൈക്കോടതി ജഡ്‌ജി ദിലീപ് ബി ഭോസ്‌ലെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷനാണ് 2023 ഏപ്രിലില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ചത്. മാധ്യമപ്രവര്‍ത്തകരെന്ന് നടിച്ചെത്തിയ മൂന്നംഗ സംഘമാണ് തൊട്ടടുത്ത് നിന്ന് ഇവരെ വെടിവച്ച് വീഴ്‌ത്തിയത്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം. പ്രയാഗ് രാജ് മെഡിക്കല്‍ കോളജിലേക്ക് ഇവരെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടും പോകും വഴി ആയിരുന്നു കൊലപാതകം. ഉമേഷ്‌പാല്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരെയും പൊലീസ് പിടികൂടിയത്.

2005ല്‍ ബിഎസ്‌പി എംഎല്‍എ രാജു പാലിന്‍റെ കൊലപാതകത്തിലെ പ്രധാന ദൃക്‌സാക്ഷി ആയിരുന്നു ഉമേഷ് പാല്‍. രാജുപാലിന്‍റെ കൊലപാതകത്തിലെ മുഖ്യ പ്രതികളായിരുന്നു അതീഖ് അഹമ്മദും മറ്റുള്ളവരും. പൊലീസ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്ന് പറയാനാകില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉമേഷ് പാലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രയാഗ് രാജിലെ ഷാഹ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നവരാണ് ഇരുവരും.

പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ 2023 ഏപ്രില്‍ പതിനഞ്ചിലെ അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍ ഖാലിദ് അസിമിന്‍റെയും കൊലപാതകം പൊലീസ് അലംഭാവം കൊണ്ട് സംഭവിച്ചതല്ലെന്നും പൊലീസ് വിചാരിച്ചാല്‍ ഇത് തടയാനാകുമായിരുന്നില്ലെന്നും വിശദീകരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ച് കൂടി സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം വാര്‍ത്താപ്രാധാന്യമുള്ള സംഭവങ്ങളില്‍ മാധ്യമങ്ങള്‍ക്ക് കുറച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരും ശ്രദ്ധിക്കണം.

മാധ്യമങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ലൈവായി നല്‍കാന്‍ അനുമതി കൊടുക്കരുത്. പ്രതികളുടെയും ഇരകളുടെയും ചലനങ്ങള്‍ അറിയാനും അതനുസരിച്ച് അവരുടെ പ്രതിയോഗികള്‍ക്ക് ഇവരെ ആക്രമിക്കുന്നതിനുമടക്കം ഇതിലൂടെ കഴിയും. ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ അന്വേഷണ വിവരങ്ങളും മാധ്യമങ്ങളുമായി പങ്ക് വയ്ക്കരുത്. അന്വേഷണത്തെ തടസപ്പെടുത്തും വിധമുള്ള ലൈവ് സംവാദ പരിപാടികളും സംഘടിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ഉമേഷ് പാലും അദ്ദേഹത്തിന്‍റെ പൊലീസ് സുരക്ഷ ഉദ്യോഗസ്ഥനും പ്രയാഗ് രാജിലെ ധുമാന്‍ഗഞ്ച് മേഖലയിലെ വീടിന് പുറത്ത് വച്ചാണ് 2023 ഫെബ്രുവരിയില്‍ വെടിയേറ്റ് മരിച്ചത്.

Also Read: 'അതിഖിനെയും അഷ്‌റഫിനെയും കൊന്നത് ഞങ്ങളുടെ തീരുമാനത്തില്‍'; പ്രശസ്‌തി ആഗ്രഹിച്ചുവെന്നും പ്രതികളിലൊരാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.